തമിഴ്‌നാട് ബജറ്റിലും 'രൂപ' ഇല്ല, പകരം 'റു'; രൂപയുടെ ചിഹ്നം മാറ്റി സ്റ്റാലിന്‍ സർക്കാർ

2025-26 വർഷത്തെ ബജറ്റ് നാളെ തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു അവതരിപ്പിക്കും
തമിഴ്‌നാട് ബജറ്റിലും 'രൂപ' ഇല്ല, പകരം 'റു'; രൂപയുടെ ചിഹ്നം മാറ്റി സ്റ്റാലിന്‍ സർക്കാർ
Published on

തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ രൂപയുടെ ചിഹ്നം ദേവനാഗരി ലിപിയിൽ നിന്ന് തമിഴിലേക്ക് മാറ്റി സംസ്ഥാന സർക്കാർ. തമിഴ് പ്രാദേശിക ഭാഷയിലെ ഇന്ത്യൻ കറൻസിയെ സൂചിപ്പിക്കുന്ന പദമായ 'റു' ആണ് ലോഗോയിൽ ഉണ്ടായിരുന്നത്. ആദ്യമായാണ് ഒരു സംസ്ഥാനം ബജറ്റിൽ ദേശീയ കറൻസി ചിഹ്നം ഉപേക്ഷിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിനും (എൻഇപി) ത്രിഭാഷാ നയത്തിനും എതിരായ എതിർപ്പിൻ്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഈ നീക്കം നടത്തിയിരിക്കുന്നത്. 2025-26 വർഷത്തെ ബജറ്റ് നാളെ തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു അവതരിപ്പിക്കും. 'എല്ലാവർക്കും വേണ്ടി എല്ലാം' എന്ന അടിക്കുറിപ്പും ബജറ്റിൻ്റെ ആദ്യ പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ സംസ്ഥാന സർക്കാരിൻ്റെ ഈ നീക്കത്തെ വിമർശിച്ചു. "ചിഹ്നം രൂപകൽപ്പന ചെയ്ത ഉദയ് കുമാർ  ഡിഎംകെയുടെ മുൻ എംഎൽഎയുടെ മകനാണ്. സ്റ്റാലിൻ, നിങ്ങൾക്ക് എത്രത്തോളം മണ്ടനാകാൻ കഴിയും?" അണ്ണാമലൈ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. 2024-25 ലെ തമിഴ്‌നാട് ബജറ്റിൻ്റെ ലോഗോയിൽ ഇന്ത്യൻ രൂപയുടെ ചിഹ്നവും അദ്ദേഹം അതിനോടൊപ്പം പങ്കുവെച്ചു. ഇന്ത്യൻ രൂപയുടെ ചിഹ്നം രാജ്യത്തിൻ്റെ പ്രതീകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് ആണെന്ന് ബിജെപി നേതാവ് നാരായണൻ തിരുപ്പതി പ്രതികരിച്ചു. രാജ്യത്തെ പൊതുവേയുള്ള സംഭവങ്ങളെക്കാൾ വളരെ വ്യത്യസ്തമായ സംഭവവികാസമാണ് ഡിഎംകെ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com