അലൻ വാക്കർ ഷോയിലെ മോഷണം: പ്രതികളെ കൊച്ചിയിലെത്തിച്ചു, മൊബൈല്‍ ഫോണുകളും കണ്ടെത്തി

ഈ മാസം ആറിനാണ് കൊച്ചി ബോൾഗാട്ടി പാലസിൽ അലൻ വാക്കറുടെ പരിപാടി നടന്നത്
അലൻ വാക്കർ ഷോയിലെ മോഷണം: പ്രതികളെ കൊച്ചിയിലെത്തിച്ചു, മൊബൈല്‍ ഫോണുകളും കണ്ടെത്തി
Published on
Updated on

ഡിജെ അലൻ വാക്കറുടെ സംഗീതനിശക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ കൊച്ചിയിലെത്തിച്ചു. ഡൽഹിയിലെ ചോർ ബസാറിൽ നിന്ന് പിടികൂടിയ മൂന്നു പ്രതികളെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം ആറിനാണ് കൊച്ചി ബോൾഗാട്ടി പാലസിൽ അലൻ വാക്കറുടെ പരിപാടി നടന്നത്. 5000 ത്തിലേറെപ്പേർ പങ്കെടുത്ത സംഗീതനിശയിൽ കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നീരിക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്നാണ് പ്രതികൾ ഫോണുകൾ കവർന്നത്. 

വിലപിടിപ്പുള്ള 36 ഫോണുകളാണ് കവർന്നത്. അതിൽ 21 എണ്ണം ഐ ഫോണുകളാണ്. വിഐപി ടിക്കറ്റിലെത്തിയ സംഘമാണ് കവർച്ചക്കു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത് പോയതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡൽഹിയിലേക്ക് നീങ്ങിയത്. അന്വേഷണത്തിനിടെ ബെംഗളൂരുവിലും സമാനമായ മോഷണം നടന്നതായി കണ്ടെത്തിയിരുന്നു. അസ്ലം ഖാൻ ഗ്യാങ്ങാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞിരുന്നു. 

News Malayalam 24x7
newsmalayalam.com