സഭാ ചട്ടങ്ങൾ പാലിക്കണം, രാഹുലിനെ പോലെയാകരുത്; എൻഡിഎ എം.പിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

എല്ലാ എംപിമാരും രാഷ്ട്ര സേവനത്തിനായാണ് പാർലമെൻ്റിലെത്തിയതെന്നും അതിനാണ് മുൻഗണന നൽകേണ്ടതെന്നും പ്രധാനമന്ത്രി
നരേന്ദ്ര മോദി
നരേന്ദ്ര മോദി
Published on

മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തെ ആദ്യമായി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ ഉന്നത നേതാക്കളും മന്ത്രിമാരും എൻഡിഎ എം.പിമാരും യോഗത്തിൽ പങ്കെടുത്തു.

ഭരണകക്ഷിയായ എൻഡിഎയുടെ എം.പിമാരോട് പാർലമെൻ്റ് ചട്ടങ്ങൾ പാലിക്കാനും സഭാവേദിയിലെ അവരുടെ പെരുമാറ്റം മാതൃകാപരമാണെന്ന് ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പെരുമാറിയ രീതി മാതൃകയാക്കരുതെന്നും മോദി ഉപദേശിച്ചു. ബിജെപിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആക്രമണം ലോക്‌സഭയിൽ വലിയ ബഹളത്തിന് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് മോദിയുടെ നിർദ്ദേശം.

എല്ലാ എം.പിമാരും രാഷ്ട്ര സേവനത്തിനായാണ് പാർലമെൻ്റിലെത്തിയതെന്നും അതിനാണ് മുൻഗണന നൽകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. എം.പിമാർക്കിടയിൽ ഏകോപനം ഉണ്ടാകണമെന്നും, കൂട്ടായ പ്രവർത്തനമാണ് നടത്തേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മൂന്നാം മോദി സർക്കാരിലെ എൻഡിഎ എം.പിമാരെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും നിരന്തരമായ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തതായി യോഗത്തിന് ശേഷം പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com