
കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40ലക്ഷം രൂപ കവർന്ന സംഭവത്തിൽ വിശദാംശങ്ങൾ നൽകി റഹീസിൻ്റെ ഉമ്മ സുഹ്റ ബീവി. റഹീസിൻ്റെ ഭാര്യാ പിതാവ് സൂക്ഷിക്കാൻ ഏൽപ്പിച്ച പണമാണ് ഇതെന്നാണ് ഉമ്മ സുഹ്റ ബീവി പൊലീസിന് നൽകിയ മൊഴി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടപ്പെട്ടത്.
ഭാര്യ പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമ, കച്ചവട സ്ഥാപനം വിറ്റ പണം സൂക്ഷിക്കാനായി റഹീസിനെ ഏൽപ്പിച്ചതാണെന്ന് റഹീസിൻ്റെ മാതാവ് റംല പറയുന്നു. ഭാര്യ പിതാവ് നിർദേശിച്ച ആൾക്ക് പണം നൽകാനാണ് പൂവാട്ടുപറമ്പിൽ പോയത്. പണം വെച്ച കാർ പാർക്കിങ്ങിൽ നിർത്തിയിട്ട് പണം വാങ്ങാൻ വരുന്നയാളെ കാത്തു നിൽക്കുകയായിരുന്നു . അയാളെ കൂട്ടി തിരിച്ച് എത്തിയപ്പോഴാണ് ചില്ലുതകർത്ത് പണം മോഷ്ടിച്ചതായി റഹീസ് കണ്ടതെന്നും മാതാവ് പറഞ്ഞു
ബൈക്കിലെത്തിയ രണ്ടു പേർ ചാക്കുമായി പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അതേസമയം ഇത്രയധികം പണം റഹീസ് കാറിൽ സൂക്ഷിച്ചത് സംശായ്പദമാണ്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു.