
വൈദ്യുതി ബില്ലിൻ്റെ കാര്യത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി കെഎസ്ഇബി. രണ്ട് മാസം കൂടുമ്പോഴുള്ള വൈദ്യുതി ബിൽ മാറ്റാൻ കെഎസ്ഇബി ആലോചന നടത്തുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
എല്ലാ മാസവും ബിൽ നൽകാൻ കെഎസ്ഇബി തീരുമാനിച്ചേക്കും. ഉപഭോക്താക്കൾക്ക് സ്വന്തമായി റീഡിംഗ് നടത്തി ബിൽ അടക്കാനും സൗകര്യം വരുമെന്നും റിപ്പോർട്ടുണ്ട്.