തിരുവിതാംകൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കൂടുതൽ പരാതിക്കാർ രംഗത്ത്

ബിജെപി നേതാവ് എം.എസ്. കുമാർ പ്രസിഡൻ്റും കൗൺസിലർ ജി. മാണിക്യം വൈസ് പ്രസിഡൻ്റുമായ കാലത്താണ് ക്രമക്കേട് നടന്നത്
തിരുവിതാംകൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കൂടുതൽ പരാതിക്കാർ രംഗത്ത്
Published on

ബിജെപി നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പരാതിക്കാർ. പണം തിരികെ ലഭിക്കാത്ത നൂറിലേറെ പേർ പൊലീസിൽ പരാതി നൽകി. 10 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പുണ്ടായതായാണ് പ്രാഥമിക കണ്ടെത്തൽ. ബിജെപി സംസ്ഥാന നേതാവ് എം.എസ്. കുമാർ പ്രസിഡൻ്റായ ഭരണ സമിതി കാലത്താണ് ക്രമക്കേടുണ്ടായത്.

2004ൽ പ്രവർത്തനം തുടങ്ങിയ തിരുവിതാംകൂർ സഹകരണ ബാങ്കിൻ്റെ കണ്ണമ്മൂല, തകരപ്പറമ്പ്,ശാസ്തമംഗലം,മണക്കാട് എന്നീ ശാഖകളിൽ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായത്. 400-ഓളം നിക്ഷേപകരിൽ 112 പേർ ഇതിനോടകം പൊലീസിൽ പരാതി നൽകി. ആകെയുള്ള സമ്പാദ്യത്തിൻ്റെ വലിയ പങ്കും ബാങ്കിൽ നിക്ഷേപിച്ചവരാണ് ഏറെയും.

ബിജെപി നേതാവ് എം.എസ്. കുമാർ പ്രസിഡൻ്റും കൗൺസിലർ ജി.മാണിക്യം വൈസ് പ്രസിഡൻ്റുമായ കാലത്താണ് ക്രമക്കേട് നടന്നത്. നിക്ഷേപകരിൽ ഏറെയും ബിജെപിയോട്  അനുഭാവമുള്ളവരായിരുന്നു. എന്നാൽ ഈ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതോടെ നേതാക്കളും കൈമലർത്തി.

ഇന്ന് വരെ 112 പരാതികളാണ് പൊലീസിന് ലഭിച്ചത്. 14 കേസുകൾ രജിസ്റ്റർ ചെയ്തതിൽ രണ്ടരക്കോടി തട്ടിച്ചതായാണ് പ്രാഥമിക വിവരം. അന്വേഷണം വൈകാതെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കോടതിയെ സമീപിക്കാനും നിക്ഷേപകർക്ക് ആലോചനയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com