അപൂർവ രോഗം ബാധിച്ച് അമ്മയും മകളും; സുമനസുകളുടെ കാരുണ്യം കാത്ത് കുടുംബം

പോണ്ടിച്ചേരിയിൽ ആണ് വിദഗ്ധ ചികിത്സ. ഒരു ഡോസ് നൽകി. മകളുടെ പരീക്ഷയ്ക്കുശേഷം അടുത്ത ഡോസ് നൽകാൻ പോണ്ടിച്ചേരിക്ക് പോകും. പക്ഷേ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്തുകയാണ് കുടുംബത്തിന് മുന്നിലുള്ള വെല്ലുവിളി. മകൾക്ക് വേണ്ടി സുമനസ്സുകളുടെ കനിവ് കാത്തിരിക്കുകയാണ് കുടുംബം.
അപൂർവ രോഗം ബാധിച്ച് അമ്മയും മകളും; സുമനസുകളുടെ കാരുണ്യം കാത്ത് കുടുംബം
Published on

സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച് അമ്മയും മകളും. പത്തനംതിട്ട കോന്നി സ്വദേശിനി മീനുവും മകളുമാണ് അസുഖം കാാരണം ദുരിതം അനുഭവിക്കുന്നത്.ചികിത്സക്കുള്ള പണത്തിനായി സുമനസ്സുകളുടെ കനിവ് കാത്തിരിക്കുകയാണ് കുടുംബം.

മനോഹരമായി നൃത്തം ചെയ്യുന്ന കുഞ്ഞുമകൾ വൃന്ദ എം അശോക്.ഈ നൃത്തച്ചുവടുകൾ നിലയ്ക്കാതിരിക്കാൻ ലക്ഷങ്ങൾ വേണ്ടിവരും. അമ്മയെ ബാധിച്ച അതേ രോഗം മകളെയും പിടികൂടിയെന്ന് തിരിച്ചറിഞ്ഞത് അടുത്തിടെയാണ്. ഇതോടെ വലിയ പ്രതിസന്ധിയിലാണ് ഇന്നീ കുടുംബം. ചികിത്സയ്ക്കുള്ള ഭാരിച്ച ചെലവുതന്നെ കാരണം. ഒരു ഡോസ് മരുന്നിന് 60 ലക്ഷത്തോളം രൂപ വേണം.

അമ്മ മീനുവിന്റെ കാലുകൾ ചലിക്കാതായിട്ട് 13 വർഷമായി. സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗമാണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞിട്ട് അഞ്ചുമാസം മാത്രമേ ആയിട്ടുള്ളു. പോളിയോ പോലെയുള്ള എന്തെങ്കിലും രോഗമാണെന്ന് കരുതി ചികിൽസിച്ചില്ല. ഇനി ചികിത്സിക്കാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല.

ഭർത്താവ് അശോകനാണ് മീനുവിൻ്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. ചെറിയ ലോട്ടറിക്കടയാണ് ഉപജീവനമാർഗ്ഗം. സമീപത്ത് കരിക്ക് വിൽപ്പനയും നടത്തുന്നുണ്ട്. മീനുവിന് എസ്.എം.എ രോഗം ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മകൾക്കും പരിശോധന നടത്താൻ ഡോക്ടർ നിർദ്ദേശിച്ചത്. ഫലം വന്നപ്പോൾ മകൾക്കും അതേ രോഗം. അടിയന്തരമായി ചികിത്സിച്ചാലേ ഫലമുള്ളൂ. ഇത് കൂടി അറിഞ്ഞതോടെ കുടുംബം തളർന്നു.

ഇപ്പോൾതന്നെ കുടുംബം വലിയ കടത്തിലാണ്. പക്ഷേ ചികിത്സിക്കാതിരിക്കാൻ കഴിയില്ല. മകളുടെ പുഞ്ചിരി മായരുത്. ഇതാണ് അശോകൻ്റെയും മീനുവിൻ്റെയും ആഗ്രഹം.

പോണ്ടിച്ചേരിയിൽ ആണ് വിദഗ്ധ ചികിത്സ. ഒരു ഡോസ് നൽകി. മകളുടെ പരീക്ഷയ്ക്കുശേഷം അടുത്ത ഡോസ് നൽകാൻ പോണ്ടിച്ചേരിക്ക് പോകും. പക്ഷേ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്തുകയാണ് കുടുംബത്തിന് മുന്നിലുള്ള വെല്ലുവിളി. മകൾക്ക് വേണ്ടി സുമനസ്സുകളുടെ കനിവ് കാത്തിരിക്കുകയാണ് കുടുംബം.

സഹായങ്ങൾ അയക്കുവാനുള്ള മാർഗം

MEENU M
Ac no 6380262662
IFSC IDIB000i003
Indian Bank Ittiva
GPay 8943370606
GPay 8592040152

ക്യൂ ആർ കോഡ്

വൃന്ദ എം അശോക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com