അമ്മയെ നിർബന്ധിച്ച് ക്യാൻ്റീനിലേക്കയച്ചു; പിന്നാലെ കോട്ടത്തറ ആശുപത്രിയിൽ നിന്ന് 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, പ്രതി പിടിയിൽ

കോയമ്പത്തൂർ സ്വദേശിനി നിമ്യയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
അമ്മയെ നിർബന്ധിച്ച് ക്യാൻ്റീനിലേക്കയച്ചു; പിന്നാലെ കോട്ടത്തറ ആശുപത്രിയിൽ നിന്ന് 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, പ്രതി പിടിയിൽ
Published on


അട്ടപ്പാടിയിൽ കോട്ടത്തറ ആശുപത്രിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി. അട്ടപ്പാടി മേലെ മുള്ളി സ്വദേശിനി സംഗീതയുടെ നാല് മാസം പ്രായമായ പെൺകുട്ടിയെ ആണ് ശനിയാഴ്ച പട്ടാപ്പകൽ കോട്ടത്തറ ആശുപത്രിയിൽ നിന്നും കടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം അരങ്ങേറിയത്. അമ്മ കാന്റീനിലേക്ക് പോയ തക്കം നോക്കിയാണ് കോയമ്പത്തൂർ സ്വദേശിനിയായ മറ്റൊരു യുവതി കുട്ടിയുമായി മുങ്ങിയത്.



അതേസമയം, കുട്ടിയെ പിന്നീട് കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിനി നിമ്യയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആനക്കല്ല് ഊരിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതരടക്കം ഞെട്ടലിലാണ്.



പ്രതിയായ നിമ്യയുടെ സഹോദരി കോട്ടത്തറയിൽ ചികിത്സയിലുണ്ട്. തട്ടിക്കൊണ്ടുപോയ കുഞ്ഞിൻ്റെ അമ്മയുമായി പരിചയം സ്ഥാപിച്ചാണ് ഇവർ കുട്ടിയേയും കൊണ്ട് സ്ഥലം വിട്ടത്. കുട്ടിയുടെ അമ്മയെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച് അയച്ച ശേഷമാണ് പ്രതി കുട്ടിയേയും കൊണ്ട് കടന്നുകളഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com