വഖഫ് ഭൂമി തർക്കം; സമരം ശക്തമാകുന്നു, വരാപ്പുഴ രൂപതയുടെ നേതൃത്വത്തിൽ മനുഷ്യചങ്ങല നടത്തും

സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ 4 ന് മുനമ്പം സന്ദർശിക്കും. ഭൂമി തർക്കവുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ കമ്മീഷൻ മുമ്പാകെ സമരസമിതി സമർപ്പിച്ചിരുന്നു.
വഖഫ് ഭൂമി തർക്കം; സമരം ശക്തമാകുന്നു, വരാപ്പുഴ രൂപതയുടെ നേതൃത്വത്തിൽ  മനുഷ്യചങ്ങല നടത്തും
Published on

വഖ്ഫ് ഭൂമി തർക്കത്തിൽ സമരം ശക്തമാക്കാനൊരുങ്ങി മുനമ്പം ഭൂസംരക്ഷണ സമിതി. വൈപ്പിൻ മുതൽ മുനമ്പം വരെ മനുഷ്യചങ്ങല തീർത്താണ് പ്രതിഷേധം. വരാപ്പുഴ രൂപതയുടെ നേതൃത്വത്തിൽ  മനുഷ്യചങ്ങല സംഘടിപ്പിക്കുന്നത്.


റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുനമ്പം നിവാസികൾ നടത്തുന്ന സമരം 80 ആം ദിനത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് സമരസമിതിയുടെ പുതിയ നീക്കം. ജനുവരി 5 ന് വരാപ്പുഴ, കോട്ടപ്പുറം, എറണാകുളം-അങ്കമാലി അതിരൂപതകളുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല നടത്താനാണ് സമരസമിതിയുടെ തീരുമാനം. വൈപ്പിൻ മുതൽ മുനമ്പം വരെ ഏകദേശം 25 കിലോമീറ്റർ ദൂരപരിധിയിൽ മനുഷ്യ ചങ്ങല തീർക്കും.

റിലേ നിരാഹാരം സമരം ആരംഭിച്ചത് മുതൽ നിരവധി പ്രതിഷേധ പരിപാടികളാണ് മുനമ്പം നിവാസികൾ നടത്തുന്നത്. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ 4 ന് മുനമ്പം സന്ദർശിക്കും.
ഭൂമി തർക്കവുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ കമ്മീഷൻ മുമ്പാകെ സമരസമിതി സമർപ്പിച്ചിരുന്നു. നോഡൽ ഓഫീസറുടെയും സബ്കളക്ടറുടെ നേതൃത്വത്തിൽ മുനമ്പം നിവാസികളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തും. ഫെബ്രുവരിയിൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com