മൂന്നാർ വ്യാജപട്ടയം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ

മൂന്നാർ വ്യാജപട്ടയം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ

മൂന്നാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമിയ്ക്ക് വ്യാജ പട്ടയം നല്‍കിയ സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു
Published on

മൂന്നാർ വ്യാജ പട്ടയവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെ സേതുരാമൻ ഐ.ജി സംഘത്തിൻ്റെ നേതൃത്വം വഹിക്കും. മുൻ കളക്ടർ എച്ച് ദിനേശ്, ഡിവൈഎസ്‌പി പയസ് ജോർജ് എന്നിവരും സംഘത്തിലുണ്ട്.

മൂന്നാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമിയ്ക്ക് വ്യാജ പട്ടയം നല്‍കിയ സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. 19 റവന്യൂ ഉദ്യോഗസ്ഥരും വ്യാജ പട്ടയ കേസില്‍ കുറ്റക്കാരാണ്.

അതേസമയം, കേസില്‍ സി.ബി.ഐയെ നേരത്തെ കോടതി കക്ഷി ചേര്‍ത്തിരുന്നു. ഇതോടെ മൂന്നാർ വ്യാജ പട്ടയ കേസിൽ സിബിഐ അന്വേഷണം വേണ്ട എന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനു പിന്നാലെയാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com