മൂന്നാർ വ്യാജ പട്ടയ കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

സ്പെഷ്യൽ ടീമിനെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മൂന്നാർ വ്യാജ പട്ടയ കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
Published on
Updated on

മൂന്നാർ വ്യാജ പട്ടയ കേസിൽ സിബിഐ അന്വേഷണം വേണ്ട എന്ന് സർക്കാർ ഹൈക്കോടതിയിൽ. പട്ടയങ്ങൾ നൽകിയതിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്ന് എ ജി കോടതിയെ അറിയിച്ചു. സ്പെഷ്യൽ ടീമിനെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുറ്റക്കാരായവർക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. 

എന്തുകൊണ്ട് സർവേ പൂർത്തിയാക്കുവാൻ കഴിയുന്നില്ലെന്ന് ചോദിച്ച കോടതി സർവേ പൂർത്തിയാക്കുവാൻ എത്ര സമയം ആവശ്യമുണ്ടെന്നും ചോദിച്ചു. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികള്‍ തുടരാനും കോടതി നിർദേശം നൽകി. യാതൊരു കാരണവശാലും ഇതിന് തടസ്സമുണ്ടാകരുതെന്നും കോടതി പറഞ്ഞു. 

News Malayalam 24x7
newsmalayalam.com