
തൃശൂർ പൂച്ചെട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. നടത്തന സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ ക്രിമിനൽ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികൾ മൂന്നുപേരും ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കര സ്വദേശി സജിതൻ, പൂച്ചെട്ടി സ്വദേശി ജോമോൻ എന്നീ പ്രതികളാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾ മൂന്ന് പേരും, കൊല്ലപ്പെട്ട സതീശനും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളുമായി അൽപസമയത്തിനകം തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.