തിരുവനന്തപുരത്ത് വെട്ടേറ്റു ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു

വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ ഒടുവിൽ പോലീസ് ജീപ്പിലാണ് മെഡിക്കൽ കോളേജിലെത്തിച്ചത്
തിരുവനന്തപുരത്ത്  വെട്ടേറ്റു ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി മരിച്ചു
Published on
Updated on

തിരുവനന്തപുരം ശ്രീകാര്യം മെഡിക്കൽ കോളേജിൽ വെട്ടേറ്റു ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി വെട്ടുകത്തി ജോയി മരിച്ചു. ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടു മണിയോടെയാണ് മരിച്ചത്. 

രണ്ട് ദിവസം മുൻപാണ് കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് ജോയി പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വെച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ ഒടുവിൽ പൊലീസ് ജീപ്പിലാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. ജോയിയുടെ മരണത്തിൽ  പ്രതികളായവരെ ഇതുവരെയും പിടികൂടിയിട്ടില്ല. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com