സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു

തൃശൂർ ബിജെപി ജില്ലാ നേതൃത്വമാണ് മോഹൻ സിത്താരക്ക് അംഗത്വം നൽകിയത്
സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു
Published on

സംഗീത സംവിധായകൻ മോഹൻസിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ ബിജെപി ജില്ലാ നേതൃത്വമാണ് മോഹൻ സിത്താരക്ക് അംഗത്വം നൽകിയത്. ജില്ലാ പ്രസിഡൻ്റ് കെ.കെ. അനീഷ് കുമാർ സംഗീത സംവിധായകനെ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ഇന്ന് ആരംഭിച്ച ബി.ജെ.പിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായാണ് മോഹൻ സിത്താര പാർട്ടിയിൽ ചേർന്നത്. ക്യാമ്പയിൻ പ്രധാനമന്ത്രി മോദി ദേശീയ തലത്തിൽ ഉദ്ഘാടനം ചെയ്തിരുന്നു.

ALSO READ: മന്ത്രിയെ മാറ്റുന്നത് ആരും ചർച്ച ചെയ്തിട്ടില്ല, അത് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം: പി.സി ചാക്കോ

1986 ൽ 'ഒന്നു മുതൽ പൂജ്യം വരെ' എന്ന ചിത്രത്തിലൂടെയാണ്‌ മോഹൻ സിത്താര സംഗീത സം‌വിധായകനായി അരങ്ങേറിയത്. ഈ ചിത്രത്തിലെ 'രാരീ രാരീരം രാരോ' എന്നു തുടങ്ങുന്ന ഗാനം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 1989 ൽ കമൽ ഹാസൻ അഭിനയിച്ച 'ചാണക്യൻ' എന്ന ഹിറ്റ് ചിത്രത്തിലും സംഗീതം പകർന്നത് മോഹൻ സിത്താരയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com