സംഗീത സംവിധായകൻ വൈക്കം മോൻസി രാജ് അന്തരിച്ചു

ബോൺ ടി.ബിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
സംഗീത സംവിധായകൻ വൈക്കം മോൻസി രാജ് അന്തരിച്ചു
Published on

പ്രശസ്ത സംഗീത സംവിധായകനും ഗായകനും കീബോർഡിസ്റ്റുമായ വൈക്കം മോൻസി രാജ് അന്തരിച്ചു. 52 വയസായിരുന്നു. ബോൺ ടി.ബിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം നിരവധി മ്യൂസിക്ക് ആൽബങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. ഗാനമേള ട്രൂപ്പുകളുമായി കേരളത്തിലുടനീളം നിറസാന്നിധ്യമായിരുന്നു.

ആരാധനാലയങ്ങളിലെ ഗായക സംഘത്തിൽ ഗായകനായും കീബോർഡിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com