തൃശൂരിൽ മുസ്ലീം ലീഗ് ബിജെപിയെ സഹായിച്ചു: വി. അബ്ദുറഹിമാൻ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി നേതാക്കൾ പാണക്കാട് എത്തി
തൃശൂരിൽ മുസ്ലീം ലീഗ് ബിജെപിയെ സഹായിച്ചു: വി. അബ്ദുറഹിമാൻ
Published on
Updated on

തൃശൂർ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ബിജെപിയെ സഹായിച്ചുവെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ലോക്സഭാ തിെഞ്ഞെടുപ്പിന് മുൻപ് ബിജെപി നേതാക്കൾ പാണക്കാട് എത്തി. എന്ത് ചർച്ച ചെയ്തു എന്ന് നേതൃത്വം വ്യക്തമാക്കണമെന്നും വി. അബ്ദുറഹിമാൻ പറഞ്ഞു.

ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തെ തുടർന്നുണ്ടായ മലപ്പുറം വിവാദത്തിൽ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും, മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് ദ ഹിന്ദു തന്നെ പറഞ്ഞ സ്ഥിതിക്ക് എന്താണ് ഇനി ചർച്ച ചെയ്യാനുള്ളതെന്നും വി. അബ്ദുറഹിമാൻ ചോദിച്ചു.

നമ്മുടെ സംസ്ഥാനത്തെ ഒരു ജില്ലയേയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. നമ്മുടെ സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗത്തെപ്പറ്റി തന്റെ ഭാഗത്ത് നിന്ന് മുൻപും പരാമർശം ഉണ്ടായിട്ടില്ല. എന്നാൽ ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. വർഗീയത അടക്കമുള്ള കാര്യങ്ങളിലുള്ള വിയോജിപ്പ് മുൻപും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മലപ്പുറം വിവാദ പരാമര്‍ശം: "തെറ്റ് പി.ആർ ഏജൻസിയുടേത്, മാധ്യമ ധാര്‍മികതയ്ക്ക് നിരക്കാത്തത്", ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'

News Malayalam 24x7
newsmalayalam.com