മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം
മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
Published on

മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്നു.

1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996, 2001 വർഷങ്ങളിൽ തിരൂരങ്ങാടിയിൽ നിന്നുമാണ് അദ്ദേഹം എംഎൽഎയായത്. മുസ്ലിം ലീഗ് താനൂർ മണ്ഡലം പ്രസിഡൻ്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡൻ്റ്, തിരൂർ എം.എസ്.എം പോളി ടെക്‌നിക് ഗവേർണിംഗ് ബോഡി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

രാത്രി 8.30 ഓടെ താനൂർ വടക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും. ഭാര്യ: ജഹനാര. മക്കള്‍: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്. മരുമക്കള്‍: കെ.പി. ഷിബു (മൂവാറ്റുപുഴ) റജീന, മലീഹ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com