
തീ തുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ച ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ നടപടിയെടുത്ത് മോട്ടോര്‍വാഹനവകുപ്പ്. തിരുവനന്തപുരം സ്വദേശി കിരണ്‍ ജ്യോതിക്കെതിരെയാണ് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം നടപടിയെടുത്തത്. യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുകയും വാഹനത്തിന്റെ രജിസ്‌ട്രേഷനും ആറ് മാസത്തേക്ക് റദ്ദാക്കി. കൂടാതെ 9000 രൂപ പിഴയടക്കാനും മോട്ടോര്‍വാഹനവകുപ്പ് നിര്‍ദ്ദേശിച്ചു.
ഈ മാസം രണ്ടാം തീയതി രാത്രിയോടെയാണ് ഇടപ്പള്ളി - കളമശ്ശേരി റോഡില്‍ തീ തുപ്പുന്ന സൈലന്‍സര്‍ ഘടിപ്പിച്ച ബൈക്കുമായി യുവാവ് അഭ്യാസപ്രകടനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം നടപടിയെടുത്തത്. കിരണിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ചെന്നൈയില്‍ വിദ്യാര്‍ത്ഥിയായ യുവാവിന്റെ പിതാവിന്റെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍. ആറ് മാസത്തേക്കാണ് രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തത്.