യാഗി ചുഴലിക്കാറ്റ്: മ്യാൻമറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പാലായനം ചെയ്തത് രണ്ടു ലക്ഷത്തിലേറെ പേർ

വനരഹിതരായ ഇരകൾക്കായി ചില താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് മ്യാൻമറിലെ സർക്കാർ ദിനപത്രമായ ന്യൂ ലൈറ്റ് റിപ്പോർട്ട് ചെയ്തു
യാഗി ചുഴലിക്കാറ്റ്: മ്യാൻമറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പാലായനം ചെയ്തത്   രണ്ടു ലക്ഷത്തിലേറെ പേർ
Published on

യാഗി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ മ്യാൻമറിൽ രണ്ടു ലക്ഷത്തിലേറെ പേർ സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായതായി അധികൃതർ അറിയിച്ചു. രാജ്യത്തെ വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ആഘാതം ലഘൂകരിക്കാനായി രാജ്യം വിദേശ സഹായം അഭ്യർഥിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തലസ്ഥാനമായ നയ്പിഡോവാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിലൊന്നെന്നാണ് ലഭ്യമാകുന്ന വിവരം.

ALSO READ: പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഹെയ്തിയൻ ജനതയെ നാടുകടത്തും: ട്രംപ്


വെള്ളപ്പൊക്കത്തിൽ 33 ഓളം  പേർ മരിച്ചതായി രാജ്യത്തെ സൈന്യം അറിയിച്ചു. ഭവനരഹിതരായ ഇരകൾക്കായി ചില താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് മ്യാൻമറിലെ സർക്കാർ ദിനപത്രമായ ന്യൂ ലൈറ്റ് റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി ചുഴലിക്കാറ്റ് ഇതിനോടകം വിയറ്റ്നാം, ഹൈനാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.

ALSO READ: ജ്യൂസിൽ മൂത്രം കലർത്തി നൽകി; ജ്യൂസ് വിൽപ്പനക്കാരനെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു


ജുൻ്റ മേധാവി ജനറൽ മിൻ ഓങ് ഹ്ലെയിങ്ങും മറ്റ് ബർമീസ് ഉദ്യോഗസ്ഥരും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുകയും ചെയ്തതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.മരണസംഖ്യ വളരെ കൂടുതലാണെന്നാണ് റേഡിയോ ഫ്രീ ഏഷ്യയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 160 പേരെങ്കിലും മരിച്ചതായി ബ്രോഡ്കാസ്റ്റർ പറഞ്ഞു. സിറ്റാങ് നദിയുടെ കിഴക്കൻ തീരത്ത് വെള്ളപ്പൊക്കത്തിൽ 300-ലധികം ആളുകൾ കുടുങ്ങിയതായി ടൗങ്കൂവിലെ ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com