സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി മ്യാൻമർ; ലൈംഗികവൃത്തിയിൽ നിന്ന് ഉപജീവനം കണ്ടെത്താൻ നിർബന്ധിതരായി സ്ത്രീകൾ

ഇക്കാലയളവില്‍ ഉന്നതവിദ്യാഭ്യാസമുള്ളവരും പ്രൊഫഷണല്‍ തൊഴിലെടുത്തിരുന്നവരുമായ സ്ത്രീകള്‍ വരെ ലൈംഗിക കവൃത്തിയിലേക്ക് തള്ളിവിടപ്പെട്ടു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടില്‍ അതിജീവനത്തിനായി തെരുവിലിറങ്ങിയ സ്ത്രീകളുടെ അനുഭവങ്ങളാണ് പറയുന്നത്.
സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തി മ്യാൻമർ; ലൈംഗികവൃത്തിയിൽ നിന്ന് ഉപജീവനം കണ്ടെത്താൻ നിർബന്ധിതരായി സ്ത്രീകൾ
Published on

ജനാധിപത്യസർക്കാർ അട്ടിമറിക്കപ്പെട്ടതിനുശേഷം സാമ്പത്തികമായി തകർന്ന മ്യാന്‍മറിൽ സ്ത്രീകളുടെ പ്രധാന ഉപജീവനമാർഗമായി ലൈംഗികവൃത്തി മാറിയിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടില്‍ ഉന്നതവിദ്യാഭ്യാസമുള്ളവരും പ്രൊഫഷണല്‍ തൊഴിലെടുത്തിരുന്നവരുമായ സ്ത്രീകള്‍ വരെ ലൈംഗികവൃത്തിയിൽ...


2021 ഫെബ്രുവരിയില്‍ ഓങ് സാൻ സൂചിയുടെ ജനാധിപത്യസർക്കാരിനെ പട്ടാളം അട്ടിമറിച്ചതോടെയാണ് ഈ ദുരിതകാലം ആരംഭിക്കുന്നത്. മധ്യവർഗ്ഗത്തിന്‍റെ ജീവിതനിലവാരത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ട മൂന്ന് വർഷങ്ങളാണ് പിന്നീടുണ്ടായത്. ഇക്കാലയളവില്‍ ഉന്നതവിദ്യാഭ്യാസമുള്ളവരും പ്രൊഫഷണല്‍ തൊഴിലെടുത്തിരുന്നവരുമായ സ്ത്രീകള്‍ വരെ ലൈംഗിക കവൃത്തിയിലേക്ക് തള്ളിവിടപ്പെട്ടു. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടില്‍ അതിജീവനത്തിനായി തെരുവിലിറങ്ങിയ സ്ത്രീകളുടെ അനുഭവങ്ങളാണ് പറയുന്നത്.

മ്യാന്‍മറില്‍ ലെെംഗിക തൊഴില്‍ നിയമവിരുദ്ധമാണ്. പൊലീസ് പിടികൂടുന്ന പക്ഷം, കൈക്കൂലി കൊടുത്ത് രക്ഷപ്പെടുകയാണ് ഏകമാർഗം. നിയമത്തെ ഒളിച്ചും താത്പര്യമില്ലാത്ത ഈ തൊഴിലെന്തിന് തുടരുന്നു എന്ന ചോദ്യത്തിന് ഒരുത്തരമാണുള്ളത്. കുടുംബത്തെ, കുട്ടികളെ പട്ടിണിക്കിട്ട് മാറിനില്‍ക്കാനാകില്ല.


വർഷങ്ങളുടെ അധ്വാനം കൊണ്ടുനേടിയ ബിരുദവുമായി ചെന്നാല്‍ ജോലി ലഭിക്കുന്ന സ്ഥാപനങ്ങളിന്ന് മ്യാന്‍മറിലില്ല. ഓരോ പ്രവശ്യയും വിവിധ വിമത സംഘങ്ങളുടെ പിടിയിലാണ്. ഇതോടെ ഉപജീവനം തേടിയവർ ഡേറ്റ് ഗേള്‍സ് എന്ന് മ്യാന്‍മറിലറിയപ്പെടുന്ന ലെെംഗികവൃത്തിയിലേക്ക് ഇറങ്ങി. 5 ഡോളറാണ് മറ്റേതെങ്കിലും തൊഴിലില്‍ ഒരു സ്ത്രീയ്ക്ക് കിട്ടുന്ന ശരാശരി വരുമാനമെങ്കില്‍ ഈ തൊഴിലില്‍ ഒരൊറ്റ രാത്രികൊണ്ട് 80 ഡോളർ വരെ ലഭിക്കുമെന്നാണ് കണക്ക്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com