'ആ തീരുമാനം ഇന്ന് എടുക്കുന്നു'; പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്

സംതിങ് ന്യൂ ലോഡിങ് എന്ന് ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്
'ആ തീരുമാനം ഇന്ന് എടുക്കുന്നു'; പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്
Published on


പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഫേസ് ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. വിതറിയിട്ട റോസാപ്പൂ ഇതളുകളുടെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 'സംതിങ് ന്യൂ ലോഡിങ്' എന്ന് ഹാഷ്ടാഗും ഉപയോഗിച്ചിട്ടുണ്ട്. ഐഎഎസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെന്‍ഷനിലായ പ്രശാന്ത് സിവില്‍ സര്‍വീസില്‍ നിന്നും രാജി സമര്‍പ്പിച്ചേക്കുമോയെന്ന അഭ്യൂഹം പടരുകയാണ്.

സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഉദ്യോഗസ്ഥനാണ് പ്രശാന്ത്. അതിനാല്‍ തന്നെ പുതിയ പോസ്റ്റിലും ചര്‍ച്ചകള്‍ നിരവധിയാണ്. പ്രമുഖര്‍ അടക്കം നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

അച്ചടക്ക നടപടിയെതുടർന്ന് കഴിഞ്ഞ വർഷം നവംബര്‍ 11 നായിരുന്നു പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com