ഇന്ന് നബി ദിനം; പ്രവാചക സ്മരണയില്‍ കാരുണ്യവും സ്നേഹവും പങ്കുവെച്ച് വിശ്വാസികള്‍

കോഴിക്കോട് ടൗണിൽ വിവിധ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ നബിദിന പരിപാടികൾ സംഘടിപ്പിക്കും
ഇന്ന് നബി ദിനം; പ്രവാചക സ്മരണയില്‍ കാരുണ്യവും സ്നേഹവും പങ്കുവെച്ച് വിശ്വാസികള്‍
Published on

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബി ദിനം വിശ്വാസികൾ ഇന്ന് ആഘോഷിക്കുന്നു. പള്ളികളിൽ പ്രവാചക കീർത്തനങ്ങളും മീലാദ് റാലികളും നടക്കും. മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളും നബി ദിനം ആഘോഷിക്കുന്നത്.

ഇസ്ലാമിക കലണ്ടർ പ്രകാരം റബ്ബിഉല്‍ അവ്വല്‍ പന്ത്രണ്ടിനാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. വിശ്വാസികൾക്ക് അളവറ്റ ആവേശവും  സന്തോഷവും നൽകുന്ന ദിനം കൂടിയാണിത്. 1499-ാം ജന്മദിനം വിപുലമായ ആഘോഷത്തോടെയാണ് വിശ്വാസികള്‍ വരവേല്‍ക്കുന്നത്.

Also Read: തിരുവോണ നാളിൽ ഭക്ഷണമോ, ജലപാനമോ ഇല്ല; വ്യത്യസ്ത അനുഭവം പങ്കുവെച്ച് ആറന്മുളയിലെ കാരണവന്മാർ

കോഴിക്കോട് ടൗണിൽ വിവിധ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ നബിദിന പരിപാടികൾ സംഘടിപ്പിക്കും. ഖുറാന്‍ പാരായണം, ദഫ് മുട്ട് , നബി ചരിത്ര വിവരണം, അന്നദാനം, ഘോഷയാത്രകള്‍ തുടങ്ങിയ പരിപാടികൾ ഉൾപ്പെട്ടതാണ് നബിദിന ആഘോഷം. ദഫ് മുട്ടാണ് നബിദിന ഘോഷയാത്രയുടെ പ്രധാനപ്പെട്ട ആകർഷണം. മദ്ഹ് ഗാനങ്ങൾക്കൊപ്പം ദഫിൽ താളമിട്ടുള്ള കുരുന്നുകളുടെ പ്രകടനങ്ങൾ ഘോഷയാത്രയെ വർണ്ണാഭമാക്കും. മദ്രസ അധ്യാപകരും, മഹല്ല് ഭാരവാഹികളും, പരിപാടികൾക്ക് നേതൃത്വം നൽകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com