നാഗചൈതന്യ- സാമന്ത വിവാഹമോചനം; മകനെ അപകീർത്തിപ്പെടുത്തി: പരാതി നൽകി നാഗാർജുന

ഇരുവരുടേയും വിവാഹമോചനത്തിന് പിന്നിൽ മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിൻ്റെ  മകനും ബി.ആർ എസ് നേതാവുമായ കെ.ടി രാമ റാവുവിന് പങ്കുണ്ടെന്നാണ് കൊണ്ട സുരാഖയുടെ പരാമർശം
നാഗചൈതന്യ- സാമന്ത വിവാഹമോചനം; മകനെ അപകീർത്തിപ്പെടുത്തി: പരാതി നൽകി നാഗാർജുന
Published on

നടി സാമന്തയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ മകൻ നാഗചൈതന്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ നാഗാർജുന പരാതി നൽകി. തെലങ്കാന പരിസ്ഥിതി മന്ത്രി കൊണ്ടാ സുരേഖയുടെ അപകീർത്തികരമായ പരാമർശത്തിനെതിരെയാണ് നടൻ നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമാ സൂപ്പർതാരവുമായ നാഗാർജുന പരാതി നൽകിയത് .

ഇരുവരുടേയും വിവാഹമോചനത്തിന് പിന്നിൽ മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിൻ്റെ  മകനും ബി.ആർ എസ് നേതാവുമായ കെ.ടി രാമ റാവുവിന് പങ്കുണ്ടെന്നാണ് കൊണ്ട സുരേഖയുടെ പരാമശം. ഇതിനു പിന്നാലെയാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ഇതിനെ തുടർന്ന് നാഗചൈതന്യയും നാഗാര്‍ജുനയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.


എതിരാളികളെ വിമര്‍ശിക്കാനായി സിനിമാ താരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്. സ്വകാര്യതയെ ബഹുമാനിക്കണം. സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിലിരുന്നുകൊണ്ട് നിങ്ങള്‍ നടത്തിയ പ്രതികരണങ്ങളും എന്‍റെ കുടുംബത്തിന് നേരെ നടത്തിയ ആരോപണങ്ങളും തെറ്റാണ്. എത്രയും പെട്ടെന്ന് പ്രസ്‌താവന പിന്‍ വലിക്കണമെന്ന് നാഗാര്‍ജുന നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com