EXCLUSIVE | പത്തനംതിട്ട പീഡനക്കേസ്: നേരിട്ട് ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍; മൂന്നംഗ സംഘം നാളെ കേരളത്തില്‍

പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ നല്‍കാത്തതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു
EXCLUSIVE | പത്തനംതിട്ട പീഡനക്കേസ്: നേരിട്ട് ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍; മൂന്നംഗ സംഘം നാളെ കേരളത്തില്‍
Published on
Updated on


പത്തനംതിട്ട പീഡനക്കേസ് നേരിട്ട് ഇടപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍. ഡിജിപിയും ചീഫ് സെക്രട്ടറിക്കും നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കമ്മീഷന്‍ ഡയക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ പത്തനംതിട്ടയില്‍ എത്തും.

പെണ്‍കുട്ടിക്ക് 8.5 ലക്ഷര ധനസാഹായം നല്‍കിയെന്ന് കേരള സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചെന്നും കമ്മീഷന്‍ അംഗം വഡേപ്പളി താമചന്ദ്രന്‍ ന്യൂസ് മലയാളത്തിനോട് പ്രതികരിച്ചു. പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ നല്‍കാത്തതില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിടുമെന്നും കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കുട്ടിയുടെ ആരോഗ്യനില, കൗണ്‍സിലിംഗ്, കുട്ടിക്ക് ധനസഹായം നല്‍കിയിട്ടുണ്ടോ എന്നിവയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

കേരളത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു പത്തനംതിട്ടയിലെ പീഡനക്കേസ്. ആദ്യമായാണ് ഒരു ദേശീയ ഏജന്‍സി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുന്നത്. പീഡനത്തിനിരയായത് ദളിത് പെണ്‍കുട്ടിയാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ എടുത്തുപറയുന്നു.

പത്തനംതിട്ടയില്‍ കായിക വിദ്യാര്‍ഥിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതുവരെ 57 പേരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ മാത്രമാണ് ഇനി പിടിയില്‍ ആകാനുള്ളത്. ഇതില്‍ രണ്ടുപേര്‍ വിദേശത്താണ്. ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പ്രതികളില്‍ അഞ്ച് പേര്‍ക്ക് പ്രായം 18 വയസ്സില്‍ താഴെയാണ് പ്രായം. കേസില്‍ ആകെ ആകെ 60 പ്രതികളാണുള്ളത്.

പരിശീലകരും അയല്‍വാസികളും സഹപാഠികളുമുള്‍പ്പെടെ 60 ഓളം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുകയായിരുന്നു.

കായിക പരിശീലനത്തിനെത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. കുട്ടിയുടെ നഗ്‌നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com