ഹേമാ കമ്മിറ്റിയുടെ പൂർണ്ണ റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ; ദുഷ്ടലാക്കെന്ന് ആനി രാജ

റിപ്പോർട്ട് പൂർണ രൂപത്തിൽ ആവശ്യപ്പെട്ടത് രാഷ്ട്രീയ പ്രേരിതമാണെന്നും, ദേശീയ വനിതാ കമ്മീഷന് ദുഷ്ടലാക്കെന്നും അവർ വിമർശിച്ചു.
ഹേമാ കമ്മിറ്റിയുടെ പൂർണ്ണ റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ; ദുഷ്ടലാക്കെന്ന് ആനി രാജ
Published on



ഹേമാ കമ്മിറ്റിയുടെ പൂർണ്ണ റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. റിപ്പോർട്ടിൻ്റെ പൂർണ രൂപം ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. കോടതി ഉത്തരവ് പ്രകാരം ഒഴിവാക്കിയ ഭാഗങ്ങൾ സീൽ വച്ച് കവറിൽ സമർപ്പിക്കാനാണ് കമ്മീഷൻ രേഖ മൂലം ആവശ്യപ്പെട്ടത്.ബിജെപി വക്താക്കളായ സന്ദീപ് വചസ്പതിയും ശിവശങ്കരനും ഇന്നലെ ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് നിവേദനം നൽകിയിരുന്നു. തുടർന്നാണ് നടപടി

അതേ സമയം ഹേമാ കമ്മിറ്റിയുടെ പൂർണ്ണ റിപ്പോർട്ട് ആവശ്യപ്പെട്ട ദേശീയ വനിത കമ്മീഷൻ്റെ നടപടിക്കെതിരെ സിപിഎം നേതാവ് ആനി രാജ രംഗത്തെത്തി. റിപ്പോർട്ട് പൂർണ രൂപത്തിൽ ആവശ്യപ്പെട്ടത് രാഷ്ട്രീയ പ്രേരിതമാണെന്നും, ദേശീയ വനിതാ കമ്മീഷന് ദുഷ്ടലാക്കെന്നും അവർ വിമർശിച്ചു. ബിജെപി നേതാക്കളുടെ പ്രതിനിധി സംഘം ഈ വിഷയം ഉനയിച്ച് ദേശീയ വനിതാ കമ്മിഷനെ കണ്ടതും ആനി രാജ ചൂണ്ടികാട്ടി.

മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. കാസ്റ്റിംഗ് കൗച്ച് മുതൽ ലൈംഗിക പീഡനം വരെ സ്ത്രീകൾ അനുഭവിക്കുന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് പുറത്തു വന്നതിന് പിറകെ പ്രമുഖ നടൻമാരുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ആരോപണങ്ങളുമായി നിരവധിപ്പേരാണ് വെളിപ്പെടുത്തൽ നടത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com