കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ചൈതന്യയെ ഡിസംബര്‍ 7 നാണ് ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്
കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
Published on

കാസര്‍ഗോഡ് കാഞ്ഞങ്ങാട് നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന ചൈതന്യ കുമാരിയുടെ മരണത്തെില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ ചീഫ് സെക്രട്ടറി, പൊലീസ് ഡയക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ചൈതന്യയെ ഡിസംബര്‍ 7 നാണ് ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അബോധാവസ്ഥയിലായിരുന്ന ചൈതന്യയെ ഉടന്‍ മന്‍സൂര്‍ ആശുപത്രിയിലും പിന്നീട് മംഗലാപുരം കണ്ണൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഈ മാസം 22 നാണ് ചൈതന്യ മരിച്ചത്.

ഹോസ്റ്റല്‍ വാര്‍ഡന്‍ ചൈതന്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. ആത്മഹത്യാശ്രമം നടത്തിയ ചൈതന്യ അതീവ ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തും പിന്നീട് രണ്ടാഴ്ചയോളം കണ്ണൂര്‍ ആസ്റ്റര്‍ മിംസിലും ചികിത്സയിലായിരുന്നു. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ചൈതന്യ അസുഖം ബാധിച്ചിരുന്ന സമയത്ത് ഹോസ്റ്റല്‍ വാര്‍ഡന്‍ ഭക്ഷണമുള്‍പ്പെടെ നല്‍കാന്‍ തയ്യാറായില്ലെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. വാര്‍ഡന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സുഹൃത്തുക്കളുടെ മൊഴി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com