മൈസൂരിൽ ഹീലിയം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു മരണം

അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു
മൈസൂരിൽ ഹീലിയം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു മരണം
Source: X
Published on
Updated on

മൈസൂർ: കർണാടകയിൽ ഗ്യാസ്  സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ബലൂണ്‍ കച്ചവടക്കാരന്റെ ഹീലിയം ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. മൈസൂർ പാലസിന് സമീപം രാത്രി എട്ടരയോടെയായിരുന്നു അപകടം.

മൈസൂരിൽ ഹീലിയം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു മരണം
"മിസൈൽ എവിടെ നിന്നാണ് വന്നതെന്ന് ആർക്കും അറിയില്ല"; കൊല്ലപ്പെടുന്നതിന് മുൻപ് ഹമാസ് നേതാവ് ഹനിയയെ കണ്ടതായി വെളിപ്പെടുത്തി നിതിൻ ഗഡ്കരി

കർണാടക എക്സിബിഷൻ അതോറിറ്റിയുടെ പ്രവേശന കവാടത്തിന് സമീപമാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. ക്രിസ്മസ് അവധിക്കാലമായതിനാൽ നിരവധി പേർ പ്രദർശനത്തിനായി എത്തിയിരുന്നു. വൻ അപകടമാണ് ഒഴിവായത്.

News Malayalam 24x7
newsmalayalam.com