

പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ മരിച്ചതായാണ് റിപ്പോർട്ട്. 20 പേരെ രക്ഷപ്പെടുത്തിയതായും പറയുന്നു. മുസാഫർപൂർ ജില്ലയിലെ പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐസിയു) തീപിടിത്തം ഉണ്ടായത്. മരണസംഖ്യ ഉയരുവാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ഐസിയുവിൽ നിന്ന് 20 ഓളം പേരെ ഒഴിപ്പിച്ചു. ബാക്കിയുള്ള രോഗികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുസാഫർപൂർ ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാർ സെൻ പറഞ്ഞു.