മമതയുമായി തെറ്റിപ്പിരിഞ്ഞ 17 എംപിമാർ ബിജെപിയിലേക്ക്; കൂടുമാറ്റം ദുർഗ പൂജയ്ക്ക് മുൻപെന്ന് സൂചന

ദുർഗ പൂജയ്ക്ക് മുൻപ് 17 എംപിമാർ ബിജെപിയിൽ ചേരുമെന്ന് ജഗദിഷ് ചന്ദ്ര ബർമ ബസൂനിയ് എംപി അറിയിച്ചു.
17 MPs who fell out with Mamata to join BJP
മമതയുമായി തെറ്റിപ്പിരിഞ്ഞ 17 എംപിമാർ ബിജെപിയിലേക്ക്
Published on
Updated on

കൊൽക്കത്ത: മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന 20 ലോക്‌സഭാ എംപിമാരിൽ 17 പേരും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ദുർഗാപൂജയ്ക്ക് മുൻപോ ശേഷമോ ആയിരിക്കും എംപിമാരുടെ കൂടുമാറ്റം. ടിഎംസി വിമതനേതാവും കൂച്ച് ബിഹാർ എംപിയുമായ ജഗദീഷ് ചന്ദ്ര ബർമ ബസുനിയയാണ് ഇക്കാര്യം അറിയിച്ചത്.

എംപിമാർ ഒരുമിച്ച് ബിജെപിയിൽ ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസി കനത്ത പരാജയം നേരിട്ടതിന് തൊട്ടു പിന്നാലെയാണ് എംപിമാർ എൻസിപിഐയുടെ ഭാഗമായത്. ഇതോടെ ലോക്‌സഭയിലെ അഞ്ചാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി എൻസിപിഐ മാറുകയും ചെയ്തു.

17 MPs who fell out with Mamata to join BJP
പിഎയുടെ വീട്ടില്‍ ഇഡി റെയ്ഡ്; കോണ്‍ഗ്രസ് പദവികള്‍ രാജിവയ്ക്കുന്നതായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

കാകോലി ഘോഷ് ദസ്തിദാറിൻ്റെ നേതൃത്വത്തിലാണ് ജഗദീഷ്, സയോണി ഘോഷ്, ശതാബ്ദി റോയ് തുടങ്ങിയവർ ടിഎംസിവിട്ട് എൻസിപിഐയിലേക്ക് എത്തിയത്. ഇവരാണ് ഇപ്പോൾ വീണ്ടും പാർട്ടി മാറി ബിജെപിയിലെത്തുന്നത്.

17 MPs who fell out with Mamata to join BJP
വോട്ടര്‍ പട്ടിക വിവാദം: ആം ആദ്മി പാര്‍ട്ടി പെരുമാറുന്നത് എക്സിനെ പോലെ...; എന്നെ മാത്രം സ്വപ്നം കാണുന്നു... പേര് വിളിക്കുന്നു: രാഘവ് ഛദ്ദ

Related Stories

പിഎയുടെ വീട്ടില്‍ ഇഡി റെയ്ഡ്; കോണ്‍ഗ്രസ് പദവികള്‍ രാജിവയ്ക്കുന്നതായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; തന്ത്രപ്രധാന ചര്‍ച്ചകള്‍ക്കൊപ്പം രാഷ്ട്രത്തലവൻമാരുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ക്ക് ഇന്ത്യ
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍
വോട്ടര്‍ പട്ടിക വിവാദം: ആം ആദ്മി പാര്‍ട്ടി പെരുമാറുന്നത് എക്സിനെ പോലെ...; എന്നെ മാത്രം സ്വപ്നം കാണുന്നു... പേര് വിളിക്കുന്നു: രാഘവ് ഛദ്ദ
News Malayalam 24x7
newsmalayalam.com