ലഖ്‌നൗവിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കറ്റതായാണ് റിപ്പോർട്ടുകൾ. ഗുഡംബയിലെ ബെഹ്ത പ്രദേശത്താണ് ഉച്ചയ്ക്ക് 12 മണിയോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു, അഞ്ച് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന അഞ്ചുപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
സമീപമുള്ള നാല് വീടുകളെങ്കിലും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. പരിക്കേറ്റവർക്ക് മതിയായ വൈദ്യസഹായം ഉറപ്പാക്കുക എന്നതാണ് പ്രഥമ പരിഗണന. അത് പൂർത്തിയായിക്കഴിഞ്ഞാൽ, സംഭവത്തിന് പിന്നിലെ കാരണവും, ഉത്തരവാദികളേയും അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സ്ഫോടന സ്ഥലം സന്ദർശിച്ച ജില്ലാ മസിസ്ട്രേറ്റ് പറഞ്ഞു.
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സ്ഫോടനത്തിന്റെ ശക്തി വളരെ കൂടുതലായിരുന്നു. തൊട്ടടുത്തുള്ള വീടുകളെയും അത് കാരയമായി ബാധിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, അവശ്യമുള്ള ഉദ്യോഗസ്ഥർക്ക് ഉടൻ സ്ഥലത്തെത്താനും യോഗി നിർദ്ദേശം നൽകി.