ഹണി ട്രാപ്പുകളും സൈബർ ചാരവൃത്തിയും ലോൺ തട്ടിപ്പുകളും സൈന്യത്തെ ലക്ഷ്യമിടുന്നു ; പ്രതിരോധിക്കുന്ന രീതി വിശദീകരിച്ച് വ്യോമസേനാ മേധാവി

മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പുകളും വൻ പലിശയ്ക്ക് പണം നൽകുന്ന 'ലോൺ ആപ്പുകളും' വരെ ഇതിന്റെ ഭാഗമായി സജീവമാണെന്ന് വ്യോമസേനാ മേധാവി മുന്നറിയിപ്പ് നൽകി.
IAF Chief Ashutosh Dixit Reveals How Military Shields Against Honey Traps and Cyber Espionage
IAF Chief Ashutosh Dixit Reveals How Military Shields Against Honey Traps and Cyber EspionageNews Malayalam
Published on: 
Updated on: 

ദില്ലി: ഇന്ത്യൻ സൈന്യത്തിലെയും പ്രതിരോധ ഗവേഷണ ശാലകളിലെയും ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വിദേശ ചാരസംഘടനകൾ നടത്തുന്ന ഹണി ട്രാപ്പുകളെയും സൈബർ ചാരവൃത്തിയെയും പ്രതിരോധിക്കാൻ ശക്തമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ സജ്ജമാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് . ഡൽഹിയിൽ നടന്ന എഎൻഐ നാഷണൽ സെക്യൂരിറ്റി ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം സൈന്യത്തിന്റെ ആഭ്യന്തര സുരക്ഷ സംവിധാനം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. സോഷ്യൽ മീഡിയ വഴിയുള്ള ഹണി ട്രാപ്പ് ചാരവൃത്തിയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും, നിലവിൽ സൈബർ മാർഗ്ഗങ്ങളിലൂടെയും മറ്റ് പ്രലോഭനങ്ങളിലൂടെയുമാണ് ശത്രുക്കൾ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പുകളും വൻ പലിശയ്ക്ക് പണം നൽകുന്ന 'ലോൺ ആപ്പുകളും' വരെ ഇതിന്റെ ഭാഗമായി സജീവമാണെന്ന് വ്യോമസേനാ മേധാവി മുന്നറിയിപ്പ് നൽകി. ഇതിനെതിരെ സേന കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും വ്യവസ്ഥാപിതമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ പ്രധാന ആശയവിനിമയ ശൃംഖലകളെല്ലാം പൊതു ഇന്റർനെറ്റിൽ നിന്ന് പൂർണ്ണമായും വേർപെടുത്തിയ 'എയർ-ഗ്യാപ്പ്ഡ്' സംവിധാനങ്ങളാണ്. അതിനാൽ പുറത്തുനിന്ന് നേരിട്ട് സൈബർ ആക്രമണം നടത്താൻ ശത്രുക്കൾക്ക് കഴിയില്ല. എന്നാൽ ഇതിന് പകരമായി, സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന മനുഷ്യരെ സ്വാധീനിച്ച് ഈ സിസ്റ്റത്തിനുള്ളില്‍ ഭീഷണി ഉണ്ടാക്കാനാണ് വിദേശ ഏജൻസികൾ ശ്രമിക്കുന്നത്. ഇത് തടയുന്നതിനായുള്ള സാങ്കേതികവും സ്ഥാപനപരവുമായ പരിഹാരങ്ങൾ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ടെന്നും എയർ ചീഫ് മാർഷൽ കൂട്ടിച്ചേർത്തു.

IAF Chief Ashutosh Dixit Reveals How Military Shields Against Honey Traps and Cyber Espionage
"അരുണാചൽ പ്രദേശിൽ 50 കിലോമീറ്ററോളം ഉള്ളിലേക്ക് ചൈനീസ് സൈന്യം കടന്നു"; തന്ത്രപ്രധാന മലനിരകൾ കയ്യടക്കിയെന്ന് കോൺഗ്രസ്; ആരോപണം തള്ളി സര്‍ക്കാര്‍

പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ പ്രതിരോധ കരാറുകാരെയും ലാബുകളെയും ലക്ഷ്യമിട്ട് ഇത്തരം നീക്കങ്ങൾ നടക്കുന്നുണ്ട്. സ്വകാര്യ മേഖലയിലുള്ളവർക്ക് സുരക്ഷിതമായി നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രത്യേക ഏജൻസി വഴി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും, ആ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ തന്നെ വലിയൊരു അളവുവരെ സുരക്ഷിതരായിരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഏജന്റുമാർ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ചും സാമ്പത്തിക പ്രലോഭനങ്ങൾ നൽകിയും പ്രതിരോധ ഉദ്യോഗസ്ഥരെ കുടുക്കിയ നിരവധി കേസുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വ്യോമസേനാ മേധാവിയുടെ ഈ പ്രതികരണം. ഡൽഹിയിൽ ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ സൈനിക വിന്യാസ വിവരങ്ങൾ ചോർത്തുകയും സഹപ്രവർത്തകന്റെ ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലും, ഒക്ടോബറിൽ വിശാഖപട്ടണത്ത് നാവികസേനാ ഉദ്യോഗസ്ഥനായ പ്രദീപ് മുഖർജിയും കരാർ ഡ്രൈവറും അറസ്റ്റിലായ കേസിലും സമാനമായ ഓൺലൈൻ കെണികളാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.

ഇതിനുപുറമെ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും ചൈനീസ് ചാരവൃത്തി ആരോപണം നേരിടുന്ന ആലീസ് ഹുവാങ്ങും തമ്മിലുള്ള ബന്ധം ആഗോളതലത്തിൽ ചർച്ചയാകുന്ന വേളയിൽക്കൂടിയാണ് സൈനിക സൈബർ സുരക്ഷയെക്കുറിച്ചുള്ള എയർ ചീഫ് മാർഷലിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്.

IAF Chief Ashutosh Dixit Reveals How Military Shields Against Honey Traps and Cyber Espionage
കപ്പൽപ്പാതയിലെ മൈനുകൾ നീക്കം ചെയ്തു; ഹോർമുസ് സ്വതന്ത്രമായെന്ന് യുഎസ് സൈന്യം

Related Stories

Supreme Court judge Justice BV Nagarathna
ഒരു ധനപ്രതിസന്ധിയും വകവയ്ക്കില്ല; ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി
IAF Chief Air Chief Marshal AP Singh takes a swipe at the US F-35 program alongside a top US Commander at Tarang Shakti 2026. Read key remarks on F-35 access and Russia's Su-57 offer.
സിജെപി നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക എന്നിവർ (ഫയൽ ചിത്രം)