

എയര്‍ ഇന്ത്യ സിഇഒ രാജിവെച്ചു ക്യാംപ്‌ബെല്‍ വില്‍സന്‍ രാജിവെച്ചു. പുതിയ സിഇഒ ചുമതലയേല്‍ക്കുന്നത് വരെ തല്‍സ്ഥാനത്ത് തുടരും. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ കാലാവധി ശേഷിക്കെയാണ് രാജി. കമ്പനി വലിയ നഷ്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് രാജി.
2022 ജൂലൈയിലാണ് വില്‍സണ്‍ എയര്‍ ഇന്ത്യയുടെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായി ചുമതലയേല്‍ക്കുന്നത്. രാജിക്കാര്യം വില്‍സണ്‍ ബോര്‍ഡിന് മുന്നില്‍ ഔദ്യോഗികമായി അറിയിച്ചു. അതേസമയം രാജിയില്‍ എയര്‍ ഇന്ത്യയില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
കഴിഞ്ഞ വര്‍ഷം ടാറ്റ ഗ്രൂപ്പ് അവരുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞൈന്നും വില്‍സണന്റെ കാലാവധി 2027 വരെ നീട്ടിയെന്നും അടുത്തവൃത്തങഅങള്‍ അറിയിച്ചിരുന്നു.