

ഡൽഹി: വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യൂവലിൻ്റെ വില വർധിച്ചതോടെ രാജ്യത്ത് വിമാന നിരക്ക് ഉയരാൻ സാധ്യത. ഉത്സവകാല യാത്രകൾക്ക് മുന്നോടിയായാണ് ഇന്ധന വില വർധിക്കുന്നത്. ഇതോടെ വിമാന കമ്പനികളുടെ പ്രവർത്തന ചെലവിലും ടിക്കറ്റ് നിരക്ക് പ്രതിഫലിക്കും.
വിമാന കമ്പനികളുടെ ആകെ പ്രവർത്തന ചെലവിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് എടിഎഫ്. അതു കൊണ്ടു തന്നെ ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരിൽ നിന്ന് അധിക തുക കമ്പനിക്ക് ഈടാക്കണ്ടതായി വരും. ഇതോടെ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഉത്സവകാലത്ത് വിമാനയാത്രയ്ക്കുള്ള ആവശ്യകത സാധാരണയായി ഉയരുന്നതിനാൽ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാൻ സാധ്യത ഏറെയാണ്. ഉത്സവ സീസണിൽ യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഇന്ധന വില വർധനയും ഉയർന്ന ആവശ്യകതയും അധിക ചെലവിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.