പിഎസ്എല്‍വി പരാജയത്തില്‍ അന്വേഷണം? വിഎസ്എസ്‌സി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച; അജിത് ഡോവല്‍ തുമ്പയില്‍ തങ്ങിയത് രണ്ട് ദിവസം

തുമ്പയിലെ വിഎസ്എസ്‌സി കേന്ദ്രത്തിലാണ് രണ്ട് ദിവസം തങ്ങിയതെന്നാണ് വിവരം
പിഎസ്എല്‍വി പരാജയത്തില്‍ അന്വേഷണം? വിഎസ്എസ്‌സി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച; അജിത് ഡോവല്‍ തുമ്പയില്‍ തങ്ങിയത് രണ്ട് ദിവസം
Published on
Updated on

തിരുവനന്തപുരം: പിഎസ്എല്‍വി റോക്കറ്റ് പരാജയത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് എത്തി രണ്ട് ദിവസം തങ്ങിയതായി റിപ്പോര്‍ട്ട്. വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയെന്നും സൂചനയുണ്ട്.

തുമ്പയിലെ വിഎസ്എസ്‌സി കേന്ദ്രത്തിലാണ് രണ്ട് ദിവസം തങ്ങിയതെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. വിഎസ്എസ്‌സി ഡയറക്ടര്‍ എ. രാജരാജനുമായും ഡെപ്യൂട്ടി ഡയറക്ടര്‍മാരുമായുമാണ് ഡോവല്‍ കൂടിക്കാഴ്ച നടത്തിയത്.

പിഎസ്എല്‍വി പരാജയത്തില്‍ അന്വേഷണം? വിഎസ്എസ്‌സി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച; അജിത് ഡോവല്‍ തുമ്പയില്‍ തങ്ങിയത് രണ്ട് ദിവസം
രാഷ്ട്രപതി ഭരണം അവസാനിക്കാനിരിക്കെ മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍; ബിജെപി നേതാവ് യുംനാം ഖേംചന്ദ് മുഖ്യമന്ത്രിയാകും

തുടര്‍ച്ചയായി രണ്ട് തവണ നടത്തിയ പിഎസ്എല്‍വി വിക്ഷേപണവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അജിത് ഡോവല്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും വിവരമുണ്ട്.

പിഎസ്എല്‍വി പരാജയത്തില്‍ അന്വേഷണം? വിഎസ്എസ്‌സി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച; അജിത് ഡോവല്‍ തുമ്പയില്‍ തങ്ങിയത് രണ്ട് ദിവസം
"മോദി ഇന്ത്യയിലെ കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ ട്രംപിന് അടിയറ വച്ചു; രാജ്യത്തെ തന്നെ വിറ്റു"; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

2025 മെയ് 18ലെയും 2026 ജനുവരി 12ലെയും പിഎസ്എല്‍വി വിക്ഷേപണങ്ങളാണ് പരാജയപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ജനുവരി മൂന്നാം വാരത്തിലാണ് അജിത് ഡോവല്‍ തുമ്പയിലെത്തിയതെന്നാണ് വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com