"അത്യധികം ദുഃഖിതന്‍"; സഹോദരന്റെ മരണത്തില്‍ പ്രതികരിച്ച് അഖിലേഷ് യാദവ്

പ്രതീകിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അഖിലേഷ് യാദവ് പറഞ്ഞു.
"അത്യധികം ദുഃഖിതന്‍"; സഹോദരന്റെ മരണത്തില്‍ പ്രതികരിച്ച് അഖിലേഷ് യാദവ്
Published on
Updated on

ന്യൂഡല്‍ഹി: സഹോദരന്‍ പ്രതീക് യാദവിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി സഹോദരനും സമാജ്‌വാദി പാര്‍ട്ടി തലവനുമായ അഖിലേഷ് യാദവ്. പ്രതീക് യാദവിന്റെ മരണത്തില്‍ താന്‍ അത്യധികം ദുഃഖിതനാണെന്നും പ്രതീകിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അഖിലേഷ് യാദവ് പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് 38കാരനായ പ്രതീക് യാദവ് മരിച്ചത്. മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യ സാധ്‌നയുടെ മകനാണ് പ്രതീക് യാദവ്. ബിജെപി നേതാവായ അപര്‍ണയാണ് ഭാര്യ.

"അത്യധികം ദുഃഖിതന്‍"; സഹോദരന്റെ മരണത്തില്‍ പ്രതികരിച്ച് അഖിലേഷ് യാദവ്
മുലായം സിംഗ് യാദവിന്റെ മകന്‍ പ്രതീക് യാദവ് അന്തരിച്ചു

ലഖ്‌നൗവിലെ സിവില്‍ ആശുപത്രിയില്‍ വച്ച് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടകള്‍ക്ക് ശേഷമാകും വിട്ടു നല്‍കുക. കുറച്ചു കാലമായി പ്രതീകിന് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നു.

ശ്വാസകോശത്തില്‍ രക്തംകട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു പ്രതീക്. രാവിലെ നില മോശമായതോടെ പ്രതീക് പ്രതികരിക്കാതെയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം ആശുപത്രിയിലേക്ക് കൊണ്ടു പോയത്. യുകെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ കരസ്തമാക്കിയ പ്രതീക് അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ കൂടിയായിരുന്നു.

"അത്യധികം ദുഃഖിതന്‍"; സഹോദരന്റെ മരണത്തില്‍ പ്രതികരിച്ച് അഖിലേഷ് യാദവ്
വിജയ് സർക്കാരിൻ്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി ടിവികെ
News Malayalam 24x7
newsmalayalam.com