മധുരൈ തിരുപ്പറംകുൺട്രത്ത് ഇന്ന് ദീപം തെളിയിക്കും; മലയുടെ നിയന്ത്രണം ഏറ്റെടുത്ത് സിആർപിഎഫ്

നവംബർ 24-ന് ദീപം തെളിയിക്കാൻ നേരത്തെ നൽകിയ ഉത്തരവ് തമിഴ്‌നാട് സർക്കാരും ക്ഷേത്ര ഭരണസമിതിയും നടപ്പാക്കാത്തതിനെ തുടർന്നാണ്, ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വി.എം. പഞ്ചോളി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്നലെ അസാധാരണമായ നടപടികൾ സ്വീകരിച്ചത്.
Lamps will be lit today at Thirupparankundram in Madurai
മധുരൈ തിരുപ്പറംകുൺട്രത്ത് ഇന്ന് ദീപം തെളിയിക്കും
Published on: 
Updated on: 

ചെന്നൈ: സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മധുരൈ തിരുപ്പറംകുൺട്രം കുന്നിലെ ദീപത്തൂണിൽ ഇന്ന് കാർത്തിക ദീപം തെളിയിക്കും. നവംബർ 24-ന് ദീപം തെളിയിക്കാൻ നേരത്തെ നൽകിയ ഉത്തരവ് തമിഴ്‌നാട് സർക്കാരും ക്ഷേത്ര ഭരണസമിതിയും നടപ്പാക്കാത്തതിനെ തുടർന്നാണ് സുപ്രീംകോടതിയുടെ ഇടപെടൽ,

ക്ഷേത്രത്തിലെ പ്രധാന പൂജാരിമാരുമായി കൂടിയാലോചിച്ച് നിശ്ചയിക്കുന്ന സമയത്ത് ഇന്ന് ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണം. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിയിച്ച ദീപം ഇപ്പോഴും കത്തുന്നുണ്ടെങ്കിൽ അതിൽ നിന്ന് അഗ്നി പകർന്നുവേണം ദീപം തെളിയിക്കാൻ എന്നും കോടതി നിർദേശിച്ചു.

Lamps will be lit today at Thirupparankundram in Madurai
"വെട്രിവേൽ മുരുകനുക്ക് അരോഹര!" തിരുപ്പറംകുൺട്രം ദീപത്തൂൺ വിവാദം; സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാന മന്ത്രി

ക്ഷേത്രത്തിൻ്റെയും തിരുപ്പറംകുൺട്രം കുന്നിൻ്റെയും സുരക്ഷാ ചുമതല കേന്ദ്ര റിസർവ് പോലീസ് സേന ഏറ്റെടുത്തിട്ടുണ്ട്. കുന്നിൻ മുകളിലെ സിക്കന്ദർ ദർഗയിൽ നിന്ന് കുറഞ്ഞത് 50 മീറ്റർ അകലെയായി ഭക്തർക്കും ദീപം തെളിയിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് മനഃപൂർവം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ കോടതി സസ്പെൻഡ് ചെയ്തിരുന്നു.

ഭരണച്ചുമതലയ്ക്കായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി. പാർഥിപൻ എന്നിവരെ റിസീവർമാരായി നിയമിച്ചു. ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡിജിപി, മധുരൈ ജില്ലാ കളക്ടർ, ദേവസ്വം കമ്മീഷണർ, സസ്പെൻഡ് ചെയ്യപ്പെട്ട ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ഇവർ നേരിട്ട് ഡിസംബർ 15-ന് ഹാജരാകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.

Lamps will be lit today at Thirupparankundram in Madurai
ഇൻസ്റ്റാഗ്രാം ഇനി വലിയ സ്ക്രീനിലും; 'ഇൻസ്റ്റാഗ്രാം ഫോർ ടിവി' ഉടൻ ഇന്ത്യയിലെത്തുമെന്ന് മെറ്റ