ശ്രീനഗർ: ജമ്മുകശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം. സാംബയിലെ അന്താരാഷ്ട്ര അതിർത്തിയിൽ സൈന്യം ഭീകരനെ വധിച്ചു. കിഷ്വത്വാറിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നതായാണ് റിപ്പോർട്ടുകൾ. അതേ സമയം കത്വയിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതും ആശങ്കയ്ക്കിടയാക്കി.
രാംഗഡ് സെക്ടറിലെ മജ്‌റ പ്രദേശത്തെ അതിർത്തി ഔട്ട്‌പോസ്റ്റിലെ പരിശോധനയിലാണ് നുഴഞ്ഞുകയറ്റശ്രമം കണ്ടെത്തിയത് . പാകിസ്ഥാൻ പൗരൻ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൈന്യം വെടിയുതിർത്തത്. മരിച്ചയാളുടെ മൃതദേഹം ഐബിക്ക് സമീപമാണ് കിടക്കുന്നതെന്നും പ്രദേശത്ത് കൂടുതൽ തെരച്ചിൽ നടത്തുമെന്നും സൈന്യം അറിയിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. രാജ്യം 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് കടക്കുമ്പോൾ അതിർത്തിയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ ആശങ്ക ഉയർത്തുകയാണ്.