അരുണാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം: ആറ് പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരച്ചിലിനായി എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററും എത്തും
അരുണാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം: ആറ് പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Image: ANI
Published on
Updated on

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവരുടെ എണ്ണം 9 ആയി. ലോവര്‍ ദിബാങ് വാലി ജില്ലയില്‍ സിസിരി നദി കരകവിഞ്ഞൊഴുകിയതോടെ വന്‍ നാശനഷ്ടമാണുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിയ ബോട്ട് ഒഴുക്കില്‍പെട്ടതോടെ രക്ഷാപ്രവര്‍ത്തനത്തിനും തിരിച്ചടിയായി.

ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് ആനകളേയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

അരുണാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം: ആറ് പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ് പ്രതികളുടെ വീടുകളില്‍ റെയ്ഡ്; എട്ട് പേരുടെ ജീവിത നിലവാരത്തിലെ മാറ്റം അന്വേഷിച്ചും പൊലീസ്

തിരച്ചിലിനായി എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററും എത്തും. കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ മേഘവിസ്‌ഫോടനമാണ് അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തിന് കാരണമായത്. ഈസ്റ്റ് സിയാങ്, ലെപരാഡ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഈസ്റ്റ് സിയാങ് ജില്ലയില്‍ പ്രധാനപ്പെട്ട ഒമ്പത് റോഡുകള്‍ പൂര്‍ണമായി തകരുകയോ ഒലിച്ചു പോകുകയോ ചെയ്തു.

ഇന്നും മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിലല്ലാതെ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാസിഘട്ടില്‍ നിന്ന് പാംഗിന്‍, മരിയാങ്-യിംഗ്കിയോങ്, മേബോ-ദാംബുക്-ബോംജിര്‍ എന്നിവടങ്ങളിലേക്കുള്ള പ്രധാന റോഡുകള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

അരുണാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം: ആറ് പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
അയോധ്യയിലെ ഫണ്ട് തട്ടിപ്പ്; ചമ്പത് റായിയെ അതൃപ്തി അറിയിച്ച് ആര്‍എസ്എസ്

ബാലക് സെക്കന്‍ഡറി സ്‌കൂള്‍, റാണാഘട്ട് പാലം, പാസിഘട്ട്-യാഗ്രുങ് റോഡിലെ പോഗ്ലെക് പാലം ബിലാത്-ലെഡും റോഡ് എന്നിവയ്ക്ക് സമീപവും തടസങ്ങള്‍ നേരിട്ടതിനാല്‍ പ്രാദേശിക ഗതാഗതവും താറുമാറായിരിക്കുകയാണ്.

പാസിഘട്ട്-റണ്ണെ-താകിലാലുഗ് റോഡിലെ ലെറ്റോങ് പാലത്തിന്റെ ഒരു ഭാഗം പൂര്‍ണമായി ഒലിച്ചു പോയതിനാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. പാസിഘട്ട്-യാഗ്രുങ്-ലെഡും-തെനെ റോഡ് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com