ഭാര്യയുമായി വഴക്ക് ഒഴിവാക്കാൻ ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമം; യുപിയിൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഫ്ലാറ്റിൻ്റെ ബാൽക്കണിയിലൂടെ താഴത്തെ നിലയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് യുവാവിന് ദാരുണാന്ത്യം...
സെഞ്ചൂറിയൻ പാർക്ക് ട്രോപ്പിക്കൽ ഗാർഡൻ സൊസൈറ്റി
സെഞ്ചൂറിയൻ പാർക്ക് ട്രോപ്പിക്കൽ ഗാർഡൻ സൊസൈറ്റിSource: Files
Published on: 
Updated on: 

നോയിഡ: യുപിയിൽ ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ഫ്ലാറ്റിൻ്റെ ബാൽക്കണിയിലൂടെ താഴത്തെ നിലയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് യുവാവിന് ദാരുണാന്ത്യം. യുപി ഗ്രേറ്റർ നോയിഡയിലെ സെഞ്ചൂറിയൻ പാർക്ക് ട്രോപ്പിക്കൽ ഗാർഡൻ സൊസൈറ്റിയിലാണ് സംഭവം. ഹർഷിത് ലവാനിയ (30) ആണ് മരിച്ചത്.

2024ൽ വിവാഹിതനായ ഹർഷിതും ഭാര്യയും ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആറുമാസമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഹർഷിത് വാടക ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. സംഭവദിവസം ഹർഷിതിൻ്റെ ഫ്ലാറ്റിലെത്തി ഭാര്യ കതകിൽ മുട്ടി. എന്നാൽ ഭാര്യയുമായി വീണ്ടും വഴക്കിടാൻ താല്പര്യമില്ലാത്തതിനാൽ ഹർഷിത് വാതിൽ തുറക്കാൻ തയ്യാറായില്ല. ഭാര്യ പുറത്തുനിന്നു സംസാരിക്കാൻ ആവശ്യപ്പെട്ടിട്ടും ഹർഷിത് അനുസരിച്ചില്ല. തുടർന്ന് വാതിൽ തുറക്കാൻ അവർ സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചു വരുത്താൻ ശ്രമിച്ചു.

സെഞ്ചൂറിയൻ പാർക്ക് ട്രോപ്പിക്കൽ ഗാർഡൻ സൊസൈറ്റി
'പൈലറ്റ് അമർത്തിയത് ഹൈജാക്ക് കോഡ്'; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ അന്വേഷണം

ഈ സമയം ഭാര്യയുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനായി ഹർഷിത് ഫ്ലാറ്റിൻ്റെ ബാൽക്കണി വഴി താഴത്തെ നിലയിലേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽതെറ്റി താഴേക്ക് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സൊസൈറ്റിയിലെ താമസക്കാരും മറ്റും ചേർന്ന് ഹർഷിതിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയുമായുള്ള തുടർച്ചയായ വഴക്കുകളെ തുടർന്ന് ഹർഷിത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. സംഭവത്തിൽ ഭാര്യയെ ചോദ്യം ചെയ്തുവരികയാണെന്നും സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com