രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വർധിക്കും. മെയിൽ എക്സ്പ്രസ് ട്രെയിനുകളിലെ നോൺ എസി ക്ലാസുകളിൽ കിലോമീറ്ററിന് ഒരു പൈസയും വർധിക്കും.
ഓർഡിനറി സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 500 കിലോമീറ്റർ വരെ നിരക്ക് വർധന ഉണ്ടാകില്ലെന്നാണ് റെയിൽവേ അറിയിക്കുന്നത്. എന്നാൽ 500 കിലോമീറ്ററിന് മുകളിൽ അര പൈസ വീതം വർധിക്കും. വന്ദേഭാരത് ഉൾപ്പടെയുള്ള എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്. ഇന്നുമുതൽ തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാണെന്നും ഇന്ത്യൻ റെയിൽവേയുടെ അറിയിപ്പിൽ പറയുന്നു.
തേർഡ് എസി (505 കീമി)- 505 രൂപ 510 രൂപ
സെക്കൻഡ് എസി(300കിമീ)- 710 രൂപ 725 രൂപ
എസി ചെയർകാർ(150കിമീ)- 265രൂപ 270 രൂപ
ചെയർകാർ(50കിമീ)- 45രൂപ 45 രൂപ
തിരുവനന്തപുരം -കണ്ണൂർ- 290രൂപ 295രൂപ
തിരുവനന്തപുരം- ചെന്നൈ- 460 രൂപ 470 രൂപ
തിരുവനന്തപുരം-ഡൽഹി(കൊങ്കൺ)- 945 രൂപ 950 രൂപ
തിരുവനന്തപുരം- ബെംഗളൂരു- 430 രൂപ 440 രൂപ