

തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്യുന്നവർ സ്റ്റേഷൻ കൗണ്ടർ വഴിയോ, അല്ലെങ്കിൽ ഓൺലൈൻ വഴിയോ ആവും ടിക്കറ്റ് എടുക്കുക. കൺഫോമായ ടിക്കറ്റോടെ മാത്രമേ യാത്ര ചെയ്യാവൂയെന്ന നിബന്ധന വന്നതോടെ പല യാത്രക്കാരും കൃത്യമായ നിയമങ്ങൾ പാലിക്കാറുണ്ട്.
ടിക്കറ്റ് പരിശോധനയ്ക്ക് എക്സ്നാമിനർ എത്തുമ്പോൾ സാധുവായ ടിക്കറ്റാണ് കാണിക്കേണ്ടത്. ചിലപ്പോൾ യാത്രക്കാരന് അത് സാധിക്കാതെ വരാറുണ്ട്. യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിക്കനുസരിച്ചാണ് പരിശോധന സമയത്ത് ഇത് ഏത് വിധേന നല്‍കണമെന്ന് തീരുമാനിക്കുന്നത്.
രണ്ടു തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈൻ, സ്റ്റേഷനിലെ കൗണ്ടർ വഴിയും.
റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് എടുക്കുന്ന ടിക്കറ്റ്
ഒറിജിനല്‍ ടിക്കറ്റ് കൈവശം വേണം.
ഫോട്ടോ, സ്‌ക്രീന്‍ഷോട്ട്, പിഡിഎഫ് ബന്ധപ്പെട്ട സന്ദേശങ്ങളോ യഥാര്‍ത്ഥ ടിക്കറ്റിന് പകരമാവില്ല.
യഥാര്‍ഥ ടിക്കറ്റ് ഇല്ലെങ്കില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണക്കാക്കുകയും പിഴ ചുമത്തുകയും ചെയ്യാം.
ഓൺലൈൻ ടിക്കറ്റ്
പ്രിൻ്റ് ഔട്ട് ആവശ്യമില്ല.
വെരിഫിക്കേഷന് ചിത്രം, സന്ദേശം, പിഡിഎഫ് അല്ലെങ്കില്‍ പിന്‍ആര്‍ നമ്പര്‍ ആയാലും മതി.
സാധുവായ ഒറിജിനല്‍ ഐഡി പ്രൂഫ് നിര്‍ബന്ധം
ഓണ്‍ലൈന്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് (റെയില്‍വണ്‍ ആപ്പ്)
ടിക്കറ്റെടുത്ത ഫോണില്‍ ആപ്പിനുള്ളില്‍ തന്നെ ടിക്കറ്റ് കാണിക്കണം.
സ്‌ക്രീന്‍ഷോട്ട്, ഫോട്ടോ, പിഡിഎഫ്, പ്രിന്റ്ഔട്ട് അല്ലെങ്കില്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ സാധുവല്ല.
ആപ്പില്‍ ടിക്കറ്റ് കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതായി കണക്കാക്കുകയും പിഴ ചുമത്തുകയും ചെയ്യാം.