
ഛത്തീസ്ഗഡ്: ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. ദുർഗ് സെഷൻകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വളരെ സക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. സെഷൻസ് കോടതിക്ക് ഈ കേസ് പരിഗണിക്കാനുള്ള അധികാരമില്ലെന്ന് കാട്ടിയാണ് ജാമ്യാപേക്ഷ പരിഗണിക്കാതിരുന്നത്.
മനുഷ്യക്കടത്തടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ആയതിനാൽ എൻഐഎ കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നുമാണ് ബജ്‌റംഗ്‌ദൾ അഭിഭാഷകർ പറയുന്നത്. ബിജെപി ബന്ധമുള്ള അഭിഭാഷകനാണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹാജരായത്.