ചോദ്യപേപ്പർ ചോർച്ചയിൽ ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ; ചോദ്യപേപ്പർ വാങ്ങിയത് 10 ലക്ഷം രൂപയ്ക്ക്

നാസിക് ക്രൈം ബ്രാഞ്ചാണ് ഖൈർനാറിനെ അറസ്റ്റ് ചെയ്തത്
ചോദ്യപേപ്പർ ചോർച്ചയിൽ ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ; ചോദ്യപേപ്പർ വാങ്ങിയത് 10 ലക്ഷം രൂപയ്ക്ക്
Source: ANI
Published on
Updated on

2026 ലെ നീറ്റ്-യുജി പരീക്ഷയുടെ ചോർന്ന ചോദ്യപേപ്പർ വാങ്ങിയതിന് മഹാരാഷ്ട്രയിലെ നാസിക്കിൽ ബിഎഎംഎസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. ശുഭം ഖൈർനാർ എന്നയാളാണ് അറസ്റ്റിലായത്. ടെലിഗ്രാം വഴി 10 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ വാങ്ങിയ ഇയാൾ ഹരിയാന ആസ്ഥാനമായുള്ള ഒരാൾക്ക് ഇത് വിറ്റതായാണ് വിവരം. നാസിക് ക്രൈം ബ്രാഞ്ചാണ് ഖൈർനാറിനെ അറസ്റ്റ് ചെയ്തത്.

ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ നാല് ടീമുകൾ ഖൈർനാറിനെ കസ്റ്റഡിയിലെടുക്കാൻ നാസിക്കിൽ എത്തിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. നാസിക്കിലെ ഒരു പ്രിൻ്റിങ് പ്രസിൽ നിന്ന് നേരിട്ട് ചോദ്യപേപ്പർ ചോരുകയാണ് ചെയ്തതെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ പുതിയ അറസ്റ്റോടെ കേസ് മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

മെയ് 3 ന് നടത്തിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നതായി ആരോപണമുയർന്നത്. ഇതിനെ തുടർന്ന് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ആരംഭിച്ച അന്വേഷണങ്ങൾക്കൊടുവിൽ മെയ് 12ന് എൻടിഎ പരീക്ഷ റദ്ദാക്കി. പരീക്ഷ പൂർണമായും പ്രോട്ടോക്കോൾ പാലിച്ചും സുരക്ഷ അനുസരിച്ചുമാണ് നടത്തിയതെന്നായിരുന്നു എൻടിഎയുടെ വാദം.

ചോദ്യപേപ്പർ ചോർച്ചയിൽ ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ; ചോദ്യപേപ്പർ വാങ്ങിയത് 10 ലക്ഷം രൂപയ്ക്ക്
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ വിശ്വാസമില്ല; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ

മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണ ചുമതലയുള്ള രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.

അതേസമയം, മാറ്റിവെച്ച പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച സിബിഐ അന്വേഷിക്കുമെന്നും പുനഃപരീക്ഷയ്ക്ക് പുതിയ രജിസ്ട്രേഷനും പരീക്ഷാ ഫീസും ആവശ്യമില്ലെന്നും എൻ‌ടി‌എ അറിയിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com