മുഡ ഭൂമികുംഭകോണക്കേസ്; സിദ്ധരാമയ്യക്ക് ആശ്വാസം ലോകായുക്തയുടെ ക്ലീൻ ചിറ്റ് അംഗീകരിച്ച് കോടതി

മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം
Siddaramaiah
Source: X
Published on
Updated on

ബെംഗളൂരു: മുഡ ഭൂമികുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആശ്വാസം. സിദ്ധരാമയ്യക്ക് ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത റിപ്പോർട്ട് ബെംഗളൂരു കോടതി അംഗീകരിച്ചു. മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി, സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി നൽകിയെന്നായിരുന്നു കേസ്.

Siddaramaiah
ബാരാമതിയുടെ പുത്രന്‍, കരിമ്പ് കര്‍ഷകരുടെ കൈപിടിച്ചുയര്‍ന്ന രാഷ്ട്രീയ നേതാവ്; തെരഞ്ഞെടുപ്പില്‍ പരാജയമറിയാത്ത അജിത് പവാര്‍

കേസിൽ സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികൾ തുടങ്ങിയവർക്ക് എതിരായ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകായുക്ത ക്ലീൻ ചിറ്റ് നൽകിയത്. ലോകായുക്ത പൊലീസ് സൂപ്രണ്ട് ടി ജെ ഉദേഷ് നേതൃത്വം നൽകിയ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.

Siddaramaiah
അജിത് പവാര്‍ ഉള്‍പ്പെട്ട വിമാനാപകടം; കൊല്ലപ്പെട്ടവരില്‍ വനിതാ പൈലറ്റും

മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ ഭൂമികുംഭകോണക്കേസ്. പാർവതിക്ക് അവരുടെ സഹോദരൻ നൽകിയ ഭൂമി, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിനു പകരമായി വിജയപുരയിൽ അവർക്ക് ഭൂമി നൽകി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയേക്കാൾ വളരെ ഉയർന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com