വാഷിങ് മെഷീനിലിട്ട് അടയ്ക്കും, ശുചിമുറിയിലിട്ട് പൂട്ടും; ബെംഗളൂരുവില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് കൊടും ക്രൂരത

ബാത്ത്‌റൂമുകളില്‍ അടച്ചിട്ട് ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ വായിലേക്ക് ശക്തമായി വെള്ളം അടിച്ചും ക്രൂരത
വാഷിങ് മെഷീനിലിട്ട് അടയ്ക്കും, ശുചിമുറിയിലിട്ട് പൂട്ടും; ബെംഗളൂരുവില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് കൊടും ക്രൂരത
Published on
Updated on

ബെംഗളൂരു: ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് കൊടും ക്രൂരത. കരയുന്ന കുട്ടികളെ വാഷിംഗ് മെഷീനില്‍ ഇട്ട് അടക്കുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബാത്ത്‌റൂമുകളില്‍ അടച്ചിട്ട് ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് പിഞ്ചുകുഞ്ഞുങ്ങളുടെ വായിലേക്ക് ശക്തമായി വെള്ളം അടിച്ചും ക്രൂരത.

ഐടി കമ്പനിയായ കാപ്‌ജെമിനൈയുടെ എച്ച്എഎല്‍ ക്യാംപസിലുള്ള ഡേ കെയറിലാണ് ക്രൂരത നടന്നത്. രണ്ടും മൂന്നും വയസുള്ള കുട്ടികളോടാണ് ഡേ കെയറിലെ ശുശ്രൂഷകരുടെ ക്രൂരത. സംഭവത്തില്‍ ഡേ കെയറിലെ അഞ്ച് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വാഷിങ് മെഷീനിലിട്ട് അടയ്ക്കും, ശുചിമുറിയിലിട്ട് പൂട്ടും; ബെംഗളൂരുവില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് കൊടും ക്രൂരത
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; അന്വേഷണം സിബിഐക്ക് വിടാന്‍ നീക്കം

'കുട്ടികളെ വാഷിങ്‌മെഷീനില്‍ ഇരുത്തും. വായിലേക്ക് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വെള്ളമടിക്കും. കുട്ടികള്‍ കരഞ്ഞാല്‍ അവരെ ശുചിമുറികളില്‍ പൂട്ടിയിടും,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാഷിങ് മെഷീനിലിട്ട് അടയ്ക്കും, ശുചിമുറിയിലിട്ട് പൂട്ടും; ബെംഗളൂരുവില്‍ ഡേ കെയര്‍ സെന്ററില്‍ കുഞ്ഞുങ്ങളോട് കൊടും ക്രൂരത
വാട്സ് ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം

സംഭവത്തില്‍ കുട്ടികളോട് ക്രൂരത കാണിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ കമ്പനിക്ക് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തിനാണ് മുന്‍ഗണനയെന്നും അതുകൊണ്ട് ഡേ കെയര്‍ താല്‍ക്കാലികമായി അടച്ചിടുകയാണെന്നും കാപ്‌ജെമിനൈ പറഞ്ഞു. സംഭവം രക്ഷിതാക്കള്‍ക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com