കൂട്ടിയും കിഴിച്ചും മുന്നണികള്‍; ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി

വോട്ടെടുപ്പ് നടന്ന 121 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് ആയിരുന്നു മുന്‍തൂക്കം പ്രവചിച്ചിരുന്നത്
കൂട്ടിയും കിഴിച്ചും മുന്നണികള്‍; ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി
Image: ANI
Published on

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിംഗ് അവസാനിച്ചതോടെ കൂട്ടിയും കിഴിച്ചും മുന്നണികള്‍. ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന 121 മണ്ഡലങ്ങളില്‍ വനിത വോട്ടര്‍മാരുടെ പോളിംഗ് ശതമാനത്തില്‍ ഉണ്ടായ വര്‍ധനവാണ് ഇരു മുന്നണികളെയും ആശങ്കപ്പെടുത്തുന്നത്.

വോട്ടെടുപ്പ് നടന്ന 121 മണ്ഡലങ്ങളില്‍ മഹാസഖ്യത്തിന് ആയിരുന്നു മുന്‍തൂക്കം പ്രവചിച്ചിരുന്നത്. എന്നാല്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതും വനിതാ വോട്ടര്‍മാരുടെ നീണ്ട നിരയുമാണ് മുന്നണികളുടെ കണക്കുകള്‍ പാടെ തെറ്റിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ എന്‍ഡിഎയും മഹാസഖ്യവും ജില്ലാ ചുമതലയുള്ള മുന്നണി നേതാക്കളുടെ യോഗം വിളിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 122 മണ്ഡലങ്ങളില്‍ ഇന്നുമുതല്‍ മുന്നണികള്‍ പ്രചാരണം ശക്തമാക്കും. ഔറംഗബാദില്‍ ഇന്ന് നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കും. രാഹുല്‍ ഗാന്ധിയും തേജസ്വിയും മഹാസഖ്യത്തിന്റെ പ്രചാരണ വേദികളില്‍ എത്തും.

കൂട്ടിയും കിഴിച്ചും മുന്നണികള്‍; ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി
ആദ്യഘട്ട വിധിയെഴുതി ബിഹാർ; വോട്ടെടുപ്പിൽ കനത്ത പോളിങ്, 64.46 ശതമാനം രേഖപ്പെടുത്തി, പ്രതീക്ഷയോടെ മുന്നണികൾ

121 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.46 ശതമാനമായിരുന്നു പോളിങ്. ബഗുസാരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മേല്‍ക്കൈ ലഭിച്ച മേഖലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ബിഹാറിന്റെ ഭാഗധേയത്തെ നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള നിര്‍ണായക മണ്ഡലങ്ങളാണിത്.

മഹാഗഢ്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ രാഘവ്പൂര്‍, സഹോദരന്‍ തേജ് പ്രതാപ് യാദവ് മത്സരിക്കുന്ന മഹുവ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ താരാപൂര്‍, നിതീഷ് സര്‍ക്കാരിലെ രണ്ടാം ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ ലഖിസരായി, യുവ ഗായികയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മൈഥിലി ഠാക്കൂറിന്റെ അലിനഗര്‍, ഗ്യാങ്സ്റ്റര്‍ നേതാക്കളിലൂടെ ശ്രദ്ധിക്കപ്പെട്ട മൊക്കാമ തുടങ്ങി നിരവധി സുപ്രധാന മണ്ഡലങ്ങള്‍ ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയവയില്‍ ഉള്‍പ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com