ബിലാസ്‌പൂർ ട്രെയിനപകടം: മരിച്ചവരുടെ എണ്ണം 11 ആയി

അപകടത്തിൻ്റെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിൻ്റെ മുൻവശത്തെ കോച്ച് പൂർണമായും തകർന്നിരുന്നു
ബിലാസ്‌പൂർ ട്രെയിൻ അപകടം
ബിലാസ്‌പൂർ ട്രെയിൻ അപകടംSource : ANI
Published on

ബിലാസ്‌പൂർ: ഛത്തീസ്ഗഢിലെ ബിലാസ്‌പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 24 പേരോളം പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൻ്റെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിൻ്റെ മുൻവശത്തെ കോച്ച് പൂർണമായും തകർന്നിരുന്നു.

അപകടം നടന്നയുടനെ റെയിൽവേ ഉദ്യോഗസ്ഥർ, തദ്ദേശ ഭരണകൂടം, ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) എന്നിവരടങ്ങുന്ന രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

ബിലാസ്‌പൂർ ട്രെയിൻ അപകടം
കൈവിലങ്ങില്ലാതെ ബാലമുരുകൻ; വിയ്യൂരിൽ നിന്ന് തടവുകാരൻ രക്ഷപ്പെടുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഗുരുതരമായി പരിക്കേറ്റവരെ ട്രെയിനിനുള്ളിൽ തന്നെ ചികിത്സിക്കാൻ കഴിയുന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.

കൂട്ടിയിടിയിൽ ഓവർഹെഡ് ഇലക്ട്രിക് വയറിംഗിനും സിഗ്നലിംഗ് സംവിധാനത്തിനും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് ഈ വഴിയുള്ള റെയിൽ ഗതാഗതത്തെ ബാധിച്ചിട്ടുള്ളതിനാൽ നിരവധി എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ബദൽ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ബിലാസ്‌പൂർ ട്രെയിൻ അപകടം
ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിൻ്റെ അറസ്റ്റ് ഉടൻ

അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഗ്നലിംഗ് തകരാറോ മാനുവൽ ആയി സംഭവിച്ച തകരാറോ കാരണമാകാമെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com