"എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?"; പരാതിയുമായി ബിട്ടു തബാഹി

എട്ട് മാസമെടുത്ത് വൃത്തിയാക്കിയ നദിയിൽ വീണ്ടും മാലിന്യം നിറഞ്ഞതോടെയാണ് ബിട്ടു തബാഹി വാർത്തകളിൽ നിറഞ്ഞത്.
"എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?"; പരാതിയുമായി 
ബിട്ടു തബാഹി
Published on: 
Updated on: 

ഭോപ്പാൽ: അജ്‌നാർ നദിയിലെ ശുചീകരണവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ച ബിട്ടു തബാഹി വീണ്ടും ചർച്ചാ വിഷയമാകുന്നു. എട്ട് മാസമെടുത്ത് വൃത്തിയാക്കിയ നദിയിൽ വീണ്ടും മാലിന്യം നിറഞ്ഞതോടെയാണ് ബിട്ടു തബാഹി വാർത്തകളിൽ നിറഞ്ഞത്. വീണ്ടും നദി വൃത്തിയാക്കിയതിന് പിന്നാലെ മാലിന്യം നിക്ഷേപിക്കുന്നതിനായി ചവറ്റുകൊട്ടകളിൽ ഒരെണ്ണം മോഷ്ടിക്കപ്പെട്ടു എന്നാണ് ബിട്ടുവിൻ്റെ പരാതി.

എന്റെ വ്യക്തിപരമായ ഉപയോഗത്തിനല്ല ഞാൻ ഇതിവിടെ വച്ചത്. നദിയിലേക്ക് ആളുകൾ മാലിന്യം വലിച്ചെറിയുന്നത് തടയാൻ വേണ്ടി, നദീതീരത്തുള്ള ഒരു മരത്തിന് സമീപം ബിട്ടു രണ്ട് മാലിന്യക്കൂടകൾ സ്ഥാപിച്ചിരുന്നു. താമസക്കാർ അവ ഉപയോഗിച്ച് മാലിന്യങ്ങൾ ഉത്തരവാദിത്തത്തോടെ അത് ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും, അത് തെറ്റാണെന്ന് ബോധ്യപ്പെട്ടു. കൊണ്ടുവച്ച ചവറ്റുകൊട്ടകളിൽ ഒന്ന് കാണാതായെന്ന് ബിട്ടു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

"എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?"; പരാതിയുമായി 
ബിട്ടു തബാഹി
നൂഡിൽസിൽ നിന്ന് ഭക്ഷ്യവിഷബാധ? നോയിഡയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ നദി വീണ്ടും മലിനമായതിൽ നിരാശ പ്രകടിപ്പിച്ച് ബിട്ടു വീഡിയോ പങ്കിട്ടിരുന്നു. ഇതിനുതൊട്ട് പിന്നാലെയാണ് മറ്റൊരു തിരിച്ചടി കൂടി ഉണ്ടായത്. "പൊതുജനങ്ങളുടെ സൗകര്യാർഥം സ്ഥാപിച്ച ചവറ്റുകൊട്ടകളിൽ ഒന്ന് മോഷ്ടിക്കപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ് ബിട്ടു ഇക്കാര്യം പങ്കുവച്ചത്.

News Malayalam 24x7
newsmalayalam.com