"ഏകീകൃത സിവില്‍ കോഡ്, ബംഗ്ലാദേശികളെ മുഴുവന്‍ പുറത്താക്കും"; ബംഗാളില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

15 വര്‍ഷത്തെ മമത ഭരണം ബംഗാള്‍ ജനതയ്ക്ക് പേടി സ്വപനമാണെന്ന് അമിത് ഷാ പറഞ്ഞു.
"ഏകീകൃത സിവില്‍ കോഡ്, ബംഗ്ലാദേശികളെ മുഴുവന്‍ പുറത്താക്കും"; ബംഗാളില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
Published on
Updated on

കൊല്‍ക്കത്ത: വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പശ്ചിമ ബംഗാളില്‍ ബിജെപിയുടെ പ്രകടന പത്രിക. നുഴഞ്ഞു കയറ്റത്തിന് എതിരെ കര്‍ശന നടപടി എടുക്കുമെന്നും ബംഗ്ലാദേശികളെ മുഴുവന്‍ പുറത്താക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

അധികാരത്തില്‍ എത്തിയാല്‍ ആറ് മാസത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും സ്ത്രീകള്‍ക്ക് പ്രതിമാസം മൂവായിരം രൂപ ധന സഹായമെന്നും വാഗ്ദാനം പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. 15 വര്‍ഷത്തെ മമത ഭരണം ബംഗാള്‍ ജനതയ്ക്ക് പേടി സ്വപനമാണെന്ന് അമിത് ഷാ പറഞ്ഞു.

"ഏകീകൃത സിവില്‍ കോഡ്, ബംഗ്ലാദേശികളെ മുഴുവന്‍ പുറത്താക്കും"; ബംഗാളില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
വിവാഹ സമയത്ത് കുംഭമേള വൈറല്‍ താരത്തിന് 16 വയസ്; ഭര്‍ത്താവിനെതിരെ പോക്സോ കേസ്

മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നശിപ്പിച്ചു. പൊതുജനം പേടിയോടെയാണ് ജീവിക്കുന്നതെന്നും അവരുടെ ഹൃദയം ഒരു മാറ്റം ആവശ്യപ്പെട്ടുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബിജെപി വളരെ ക്രിയാത്മകമായ പ്രതിപക്ഷമായി മാറിയെന്നും അമിത് ഷാ പറഞ്ഞു.

അഴിമതി, രാഷ്ട്രീയ ആക്രമണങ്ങള്‍, ക്രമസമാധാനം പുനഃസ്ഥാപിക്കല്‍ എന്നിവയെ അഭിസംബോധന ചെയ്യുന്നതിനായി മൂന്ന് ധവളപത്രം അവതരിപ്പിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

"ഏകീകൃത സിവില്‍ കോഡ്, ബംഗ്ലാദേശികളെ മുഴുവന്‍ പുറത്താക്കും"; ബംഗാളില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി
യമുനാ നദിയിലൂടെ ഭക്തരുമായി പോയ ബോട്ട് മുങ്ങി; യുപിയില്‍ 10 പേര്‍ക്ക് ദാരുണാന്ത്യം
News Malayalam 24x7
newsmalayalam.com