

ഗാന്ധിനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരോപണവുമായി ഗുജറാത്ത് വിദ്യാഭ്യാസമന്ത്രിയും ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ. തന്റെ ഭര്‍ത്താവിന്റെ അച്ചടക്കത്തെക്കുറിച്ച് എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മറ്റു താരങ്ങളെ സംശയ നിഴലില്‍ നിര്‍ത്തി റിവാബയുടെ പരാമര്‍ശം.
ഗുജറാത്തിലെ ദ്വാരകയില്‍ വച്ച് സംസാരിക്കവെയാണ് ഉയര്‍ന്ന പ്രൊഫൈല്‍ ഉള്ള ക്രിക്കറ്റ് താരങ്ങള്‍ പോലും വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അവര്‍ മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് ബിജെപി മന്ത്രിയുടെ ആരോപണം.
'എന്റെ ഭര്‍ത്താവായ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജ ലണ്ടന്‍, ദുബായ്, ഓസ്‌ട്രേലിയ തുടങ്ങി പല രാജ്യങ്ങളിലും ക്രിക്കറ്റ് കളിക്കാനായി പോകുന്നുണ്ട്. ഇന്നുവരെ അദ്ദേഹം ലഹരിയായി മാറുന്ന ഒരു കാര്യത്തിലും ഇടപെടുകയോ മോശം കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. കാരണം അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അറിയാം. ബാക്കിയുള്ള ടീം മറ്റു മോശപ്പെട്ട കാര്യങ്ങളിലും ഉള്‍പ്പെടുന്നുണ്ട്,' റിവാബ പറഞ്ഞു.
തന്റെ ഭര്‍ത്താവ് 12 വര്‍ഷക്കാലത്തോളം വീട്ടില്‍ അല്ലായിരുന്നു. അദ്ദേഹത്തിന് എന്ത് വേണമെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് തന്റെ ഉത്തരവാദിത്തമെന്താണെന്ന് കൃത്യമായി അറിയാമെന്നും റിവാബ പറഞ്ഞു. എന്നാല്‍ മറ്റു ക്രിക്കറ്റ് താരങ്ങളെ മോശക്കാരാക്കികൊണ്ടുള്ള ബിജെപി മന്ത്രിയുടെ പ്രസ്താവന ചര്‍ച്ചയാവുകയും വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തിട്ടുണ്ട്.